യുഎസ് വ്യാപാര കരാറിൽ തുല്യത വേണമെന്ന് ഇന്ത്യ; ചൈനക്കാർക്കു വീണ്ടും വിസ നൽകിത്തുടങ്ങി

New Update
Hcycy

ബ്രിട്ടനുമായി ഇന്ത്യ വ്യാപാര കരാർ ഒപ്പുവച്ചതോടെ ഇന്ത്യ-യുഎസ് കരാറിനെ കുറിച്ചുളള പ്രതീക്ഷ ഉയർന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാവരുമായും തുല്യതയുടെ അടിസ്ഥാനത്തിൽ കരാറുണ്ടാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാൽ പറയുന്നു.

Advertisment

തുല്യതയ്ക്കു യുഎസ് തയാറല്ല എന്നതാണോ പ്രശ്നം എന്ന ചോദ്യം ബാക്കി നിൽക്കേ സന്യാൽ 'ന്യൂസ്‌വീക്ക്' മാസികയോട് വിശദീകരിച്ചു: "പാശ്ചാത്യ രാജ്യങ്ങൾക്കു അവരുടെ താല്പര്യങ്ങൾ ഉണ്ടാവുമെന്ന് ഞങ്ങൾക്കറിയാം. പക്ഷെ ഞങ്ങൾക്കു ഞങ്ങളുടെ താല്പര്യങ്ങളും ഉണ്ട്. അവയ്ക്കു വേണ്ടി ഞങ്ങൾ വാദിക്കും. അതു കൊണ്ട് ഇന്ത്യ ന്യായമായ വിട്ടുവീഴ്ചകൾക്കു തയ്യാറില്ല എന്ന അർത്ഥവുമില്ല."

ഓഗസ്റ്റ് 1നകം കരാർ ഉണ്ടായില്ലെങ്കിൽ കനത്ത തീരുവ ഉണ്ടാവുമെന്ന പ്രസിഡന്റ് ട്രംപിന്റെ താക്കീതു ഇന്ത്യയെ ഭയപ്പെടുത്തിയ മട്ടില്ല എന്നാണ് വിപണികൾ നൽകുന്ന സൂചന.

വാഷിംഗ്‌ടണിലെ തിങ്ക് ടാങ്ക് ആയ സെന്റർ ഫോർ എ ന്യൂ അമേരിക്കൻ സെക്യൂരിറ്റി ഡയറക്റ്റർ ലിസ കർട്ടിസ് പറയുന്നത് കൂടുതൽ വിശാലമായ പങ്കാളിത്തം ലക്‌ഷ്യം വച്ച് യുഎസ് ഇന്ത്യ ആവശ്യപ്പെടുന്ന ഇളവുകൾ അനുവദിക്കണം എന്നാണ്. "യുകെയുമായി ഇന്ത്യ ഒപ്പിട്ട വ്യാപാര കരാർ തെളിയിക്കുന്നത് അവർക്കു ആഗോള തലത്തിൽ ഒട്ടേറെ വ്യാപാര സ്വാതന്ത്ര്യം ഉണ്ടെന്നാണ്. അവരുടെ കാർഷിക വിപണി ലോകത്തിനു തുറക്കാൻ യുഎസുമായുള്ള കരാർ കൂടിയേ തീരൂ എന്നവർ കരുതുന്നില്ല എന്നു വ്യക്തം."

ചൈനക്കാർക്കു വീണ്ടും വിസ

അതിനിടെ, ചൈനീസ് പൗരന്മാർക്ക് ഇന്ത്യ വീണ്ടും ടൂറിസ്റ്റ് വിസകൾ നൽകി തുടങ്ങി. അഞ്ചു വർഷത്തിനു ശേഷമാണിത്.

"ചൈനയും ഇന്ത്യയും നല്ല അയൽക്കാരും സുഹൃത്തുക്കളുമായി കഴിയണം," വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞയാഴ്ച്ച ഇന്ത്യയുടെ എസ്. ജയ്‌ശങ്കറെ സ്വീകരിക്കുമ്പോൾ പറഞ്ഞു. ആഗോള തലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന രാജ്യമാണെന്നു ഇതൊക്കെ തെളിയിക്കുന്നു എന്നു നിരീക്ഷകർ പറയുന്നു.

ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ മൂന്നു വർഷത്തെ ചർച്ചകൾക്കു ശേഷമാണു അന്തിമ രൂപമായത്. ആരും തിരക്ക് കൂട്ടിയില്ല, വിരട്ടിയുമില്ല. കർഷകരുടെയും ചെറുകിട ബിസിനസിന്റെയും താല്പര്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നു ഇരു രാജ്യങ്ങളും പരസ്പരം ബോധ്യപ്പെടുത്തി.

ഈ കരാർ വ്യാപാരത്തെ കുറിച്ച് മാത്രമല്ലെന്ന് പ്രതിപക്ഷ ടോറി എം പി: ബോബ് ബ്ലാക്‌മാൻ 'ന്യൂസ്‌വീക്കിനോട് പറഞ്ഞു. "ഇരു രാജ്യങ്ങളും കരുത്തും പങ്കാളിത്തവും സംബന്ധിച്ചു പുത്തൻ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ടു."

ഇന്ത്യ-യുഎസ് കരാർ വലിയ സാദ്ധ്യതകൾ തുറന്നിടുമെന്നു ന്യൂ യോര്കിൽ ഇന്ത്യയുടെ 16ആം ധനകാര്യ കമ്മീഷൻ ചെയർമാൻ അരവിന്ദ് പനഗാരിയ പറഞ്ഞു. യൂറോപ്യൻ യുണിയനുമായുളള വ്യാപാര കരാർ വൈകാതെ പ്രതീക്ഷിക്കുന്നു.

Advertisment