/sathyam/media/media_files/2026/01/05/f-2026-01-05-05-34-52.jpg)
വെനസ്വേലയുടെ എണ്ണപ്പാടങ്ങൾ യുഎസ് നിയന്ത്രണത്തിലാവുന്നതോടെ ഇന്ത്യയ്ക്ക് ഏറെക്കാലമായി കുടുങ്ങിക്കിടക്കുന്ന $1 ബില്യൺ കൈവരാനുള്ള സാധ്യത തെളിഞ്ഞു. യുഎസ് ഉപരോധം മൂലം ഇന്ത്യക്ക് വെനസ്വേലൻ എണ്ണപ്പാടങ്ങൾ എത്തിപ്പിടിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഇനി അവ തുറന്നു കിട്ടാൻ വഴിയൊരുങ്ങി.
വെനസ്വേലയുടെ ഹെവി ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
2020ൽ യുഎസ് ഉപരോധം ഉണ്ടാവുന്നതു വരെ പ്രതിദിനം 400,000 ബാരലുകൾ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു.
ഇന്ത്യയുടെ പ്രധാന എണ്ണക്കമ്പനിയായ ഓ എൻ ജി സി വിദേശ് ലിമിറ്റഡിന്റെ (ഓ വി എൽ) കൈയിലാണ് കിഴക്കൻ വെനസ്വേലയിലെ സാൻ ക്രിസ്റ്റോബാൽ എണ്ണപ്പാട എന്നാൽ ഉപരോധം മൂലം ഉത്പാദനം 5,000-10,000 ബാരലുകൾ വരെ കുറഞ്ഞു പോയി.
വെനസ്വേല ഓ വി എല്ലിന് $536 മില്യൺ നൽകാനുണ്ട്. 2014 വരെ 40% ഓഹരിക്കുള്ള ഡിവിഡന്റ് ആണത്.
പുതിയ സാഹചര്യത്തിൽ ഉപരോധം നീങ്ങുമെന്നും ഇന്ത്യക്കു വീണ്ടും അവിടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും എണ്ണ വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ചു 'ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു.
ഉപരോധം നീക്കിയാൽ ഓ എൻ ജി സിക്ക് റിഗ്ഗുകളും മറ്റു ഉപകരണങ്ങളും സാൻ ക്രിസ്റ്റോബലിൽ എത്തിച്ചു ഉത്പാദനം വീണ്ടും ആരംഭിക്കാൻ കഴിയും.
കൂടുതൽ എണ്ണപ്പാടങ്ങൾ ഏറ്റെടുക്കാനും സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us