കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ അമേരിക്കനായ ആഷ് കൽറയെ (53) പുതുതായി സൃഷ്ടിച്ച ഓൾട്ടർനേറ്റിവ് പ്രോട്ടീൻ ഇന്നോവേഷനുള്ള അസംബ്ലി സെലക്റ്റ് കമ്മിറ്റിയുടെ ചെയർ ആയി നിയമിച്ചു. സാൻ ഹോസെ സിറ്റി കൗൺസിൽ അംഗമായിരുന്ന ഡെമോക്രാറ്റ് 25ആം അസംബ്ലി ഡിസ്ട്രിക്ടിൽ നിന്നാണ് 2016 മുതൽ അസംബ്ലിയിലേക്കു ജയിച്ചത്.
നിയമനം പ്രഖ്യാപിച്ച സ്‌പീക്കർ റോബർട്ട് റിവാസിനു ആഷ് കൽറ നന്ദി പറഞ്ഞു. കാലിഫോർണിയയിലാണ് സസ്യങ്ങളിൽ നിന്നെടുക്കുന്ന പ്രോട്ടീൻ ഉപയോഗിക്കുന്ന ആദ്യ കമ്പനികൾ ഉണ്ടായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രംഗത്ത് സംസ്ഥാനത്തിനു നേതൃത്വമുണ്ട്.
അസംബ്ലി ജുഡീഷ്യറി കമ്മിറ്റി, ഹൗസിംഗ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കമ്മിറ്റി, ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് തുടങ്ങിയ പല അസംബ്ലി കമ്മിറ്റികളിലും കൽറ അംഗമാണ്.