സാഹസികത ജീവിത ശൈലിയാക്കിയ അർവിന്ദർ 'അർവി' ബഹൽ ബഹിരാകാശ യാത്രയ്ക്കും ഒരുങ്ങുന്നു. ഒട്ടനവധി രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞ മാസച്യുസെറ്സിലെ ഇന്ത്യൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ ബ്ലൂ ഒറിജിന്റെ എൻഎസ്-34 ദൗത്യത്തിൽ പങ്കെടുക്കും.
ന്യൂ ഷെപ്പേർഡ് സബ് ഓർബിറ്റൽ റോക്കറ്റിലെ ആറു യാത്രികരിൽ ഒരാൾ ബഹൽ ആണെന്നു തിങ്കളാഴ്ച്ച ബ്ലൂ ഒറിജിൻ പ്രഖ്യാപിച്ചു.
മൊത്തം 34 ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കിയ ബ്ലൂ ഒറിജിന്റെ മനുഷ്യരെ വഹിച്ചു കൊണ്ടുള്ള 14ആം ദൗത്യമാണിത്. തീയതി നിശ്ചയിച്ചിട്ടില്ല.
ബഹിരാകാശ അതിർത്തിയായ കർമൻ ലൈനിനു അപ്പുറത്തേക്ക് ബ്ലൂ ഒറിജിൻ ഇതു വരെ 70 മനുഷ്യരെ കൊണ്ടുപോയിട്ടുണ്ട്.
ആഗ്രയിൽ ജനിച്ച ബഹൽ ലൈസൻസ് ഉള്ള പൈലറ്റാണ്. ഇന്ത്യയുടെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം ലഭിച്ച ബഹലിനു കുതിരപ്പുറത്തു നിന്നു വീണതിനെ തുടർന്ന് ആ അവസരം നഷ്ടമായിരുന്നു.
ബ്ലൂ ഒറിജിന്റെ ദൗത്യത്തിൽ ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യക്കാരൻ ഗോപിചന്ദ് തോട്ടക്കുറ ആണ്. 25ആം ദൗത്യത്തിലാണ് അദ്ദേഹം പറന്നത്.