ന്യൂജേഴ്സി: ന്യൂ ജേഴ്സിയിലെ തേർഡ് കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ മത്സരിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ ഡോക്ടർ രാജേഷ് മോഹനെ തിരഞ്ഞെടുത്തു. പാർട്ടി പ്രൈമറിയിൽ അദ്ദേഹം 12,677 വോട്ട് നേടി: 38%.
ഹോംഡെലിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ മോഹൻ നേരിടുക ഡെമോക്രാറ്റിക് പാർട്ടിയുടെ അസംബ്ലി അംഗം ഹെർബെർട് കോണവേ ജൂനിയറിനെ ആയിരിക്കും.
അമേരിക്കൻ ജനതയുടെ പ്രശ്നങ്ങൾക്കു സാമാന്യ ബുദ്ധിയുടെ അടിസ്ഥനത്തിലുള്ള പരിഹാരങ്ങൾ കണ്ടെത്തുമെന്ന് മോഹൻ പറഞ്ഞു. സോഷ്യലിസ്റ്റായി അറിയപ്പെടുന്ന എതിരാളിയുടെ നയങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാവും അവ. നിയന്ത്രണങ്ങൾ കുറയ്ക്കും, ബിസിനസുകൾക്കു പിൻബലം നൽകും.
ബർലിംഗ്ടൺ കൗണ്ടിയും മെർസെർ കൗന്റിയുടെ ഭാഗങ്ങളും ഉൾപ്പെട്ട തേർഡ് ഡിസ്ട്രിക്ടിൽ ഡെമോക്രാറ്റുകൾക്കു മുൻതൂക്കമുണ്ട്. മൊൺമൗത് കൗണ്ടിയും ഈ ഡിസ്ട്രിക്ടിലാണ്. അവിടെ ചായ്‌വ് റിപ്പബ്ലിക്കൻ പാർട്ടിയോടാണ്.ഡെമോക്രാറ്റുകൾ 36%, റിപ്പബ്ലിക്കന്മാർ 26% എന്നാണ് ഡിസ്ട്രിക്ടിന്റെ കണക്ക്. എന്നാൽ 37% ഇരു പക്ഷത്തുമല്ലാതെ നിൽപ്പുണ്ട്.