ഇന്ത്യൻ അമേരിക്കൻ സംരംഭകൻ നീൽ ഖോട്ട് യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്നു

New Update
L

വിലക്കയറ്റം, കുടിയേറ്റക്കാരുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ, തൊഴിൽ നഷ്ട‌ം, സോഷ്യൽ സെക്യൂരിറ്റിയും മെഡികെയറും നഷ്ടമാവും എന്ന ഭീതി ഇവയൊക്കെ വിഷയങ്ങളാക്കി ഇന്ത്യൻ അമേരിക്കൻ സംരഭകൻ നീൽ ഖോട്ട് യുഎസ് കോൺഗ്രസിലേക്കു വിധി തേടുന്നു. ഇല്ലിനോയ് എട്ടാം ഡിസ്ട്രിക്ടിൽ ദീർഘകാലം പ്രതിനിധി ആയിരുന്ന ഡെമോക്രാറ്റ് രാജാ കൃഷ്ണമൂർത്തി സെനറ്റിലേക്കു മത്സരിക്കാൻ സീറ്റ് ഒഴിഞ്ഞതോടെയാണ് ഖോട്ട് രംഗപ്രവേശം ചെയ്തത്.

Advertisment

വോട്ടർമാർ സാമ്പത്തിക സമമർദവും അനിശിച്ചതത്വവുമാണ് പ്രധാനമായും ഉയർത്തുന്നതെന്നു ഖോട്ട് ചൂണ്ടിക്കാട്ടി. "മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ഉയരും എന്നവർ ഭയപ്പെടുന്നു. പലിശ നിരക്കുകൾ വളരെ ഉയർന്നാണ് നിൽക്കുന്നത്. ജീവിതഭാരം വളരെ കൂടുതലാണ് എന്നർത്ഥം. ജനങ്ങൾക്കു പാർപ്പിടം ഭാരമാവുന്നു. ദിവസവും വേണ്ട ഗ്രോസറികൾ ഭാരമാവുന്നു."

വ്യാപാര നയത്തിലെ അനിശ്ചിതത്വം മൂലം ബിസിനസുകാർ കുഴങ്ങുന്നുവെന്നു അദ്ദേഹം പറഞ്ഞു. "വ്യക്തമായ താരിഫ് നയം ഇല്ല. എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയില്ല."

കുടിയേറ്റ നയവും ഏറെ ആശങ്കയാണെന്നു ഖോട്ട് ചൂണ്ടിക്കാട്ടി. "ആളുകളെ തട്ടിക്കൊണ്ടു പോവുകയാണ്, തടവിൽ വയ്ക്കുകയാണ്. അമേരിക്ക ഞങ്ങളെ സ്വാഗതം ചെയ്യുന്നില്ല എന്ന തോന്നൽ ഉണ്ടാക്കുന്നു."

താനൊരു രാഷ്ട്രീയക്കാരൻ അല്ലെന്നും പതിറ്റാണ്ടുകൾ സമൂഹത്തിൽ സജീവമായി നിന്ന ചെറിയൊരു ബിസിനസുകാരൻ ആണെന്നും ഖോട്ട് പറഞ്ഞു. വാഷിംഗ്‌ടണുമായി അടുത്ത ബന്ധമില്ല.

2026 മാർച്ച് 17നാണു ഡെമോക്രാറ്റിക് പ്രൈമറി. കൃഷ്ണമൂർത്തിയുടെ പിൻതുണ തനിക്കുണ്ടെന്ന് ഖോട്ട് അവകാശപ്പെട്ടു.

Advertisment