ജയിൽ വാസം തടയാൻ ഇന്ത്യൻ അമേരിക്കൻ വിദഗ്ദ്ധൻ വീണ്ടും കോടതിയിലേക്ക്

New Update
L

സുപ്രധാന യുഎസ് പ്രതിരോധ രഹസ്യങ്ങൾ ചൈനയ്ക്കു ചോർത്തിക്കൊടുത്തു എന്ന ആരോപണം നേരിടുന്ന സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനും വിദേശകാര്യ വിദഗ്ദ്ധനുമായ ഇന്ത്യൻ അമേരിക്കൻ ആഷി ജെ. ടെലിസ് ജയിൽ വാസം തടയാൻ വീണ്ടും കോടതിയിൽ എത്തി. മതിയായ കാരണങ്ങൾ ഇല്ലാത്തതിനാൽ ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ നീക്കം തടയണം എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.

Advertisment

രാജ്യരക്ഷാ വിവരങ്ങൾ കൈയ്യിൽ സൂക്ഷിച്ചു എന്ന ആരോപണമാണ് ടെലിസിനെതിരെ കൊണ്ടുവന്നിട്ടുള്ളത്. ഒക്ടോബർ 21 മുതൽ അദ്ദേഹത്തിന്റെ മേൽ ഇലക്ട്രോണിക് നിരീക്ഷണമുണ്ട്. വീട്ടു തടവിലുമാണ്.

ജയിലിലേക്കു മാറ്റുന്നതിനെ ചെറുക്കുകയാണ് ഇപ്പോൾ അഭിഭാഷകർ ചെയ്യുന്നത്. അദ്ദേഹം അപകടകാരിയാണെന്ന വാദം അവർ തള്ളുന്നു. പലായനം ചെയ്യുമെന്ന വാദവും ശരിയല്ല.

ജയിലിൽ അടയ്ക്കണം എന്ന പ്രോസിക്യൂഷൻ വാദത്തിനു പിൻബലമുണ്ടോ എന്നു കോടതി പരിശോധിക്കും.

ആയിരം പേജിലധികം രേഖകൾ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു എന്നും ചൈനീസ് ഉദ്യോഗസ്ഥരെ അദ്ദേഹം പതിവായി കണ്ടിരുന്നു എന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.

Advertisment