ബിൽ 509 ഗവർണർ ന്യൂസം വീറ്റോ ചെയ്ത‌തിനെ ഇന്ത്യൻ അമേരിക്കൻ ഗ്രൂപ്പുകൾ സ്വാഗതം ചെയ്തു

New Update
Vbb

ഇന്ത്യൻ അമേരിക്കൻ ഗ്രൂപ്പുകൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് കലിഫോർണിയ സെനറ്റിന്റെ ബിൽ 509 ഗവർണർ ഗാവിൻ ന്യൂസം വീറ്റോ ചെയ്തു. അന്യരാജ്യങ്ങളിലും എതിരാളികളെ വേട്ടയാടുന്നു തടയാൻ പോലീസിനു പരിശീലനം നൽകണം എന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ പക്ഷപാതം ഉണ്ടാക്കുമെന്നും നിലവിലുള്ള ഫെഡറൽ സംവിധാനത്തെ റൈറ്സ് ഗ്രൂപ്പുകൾ അട്ടിമറിക്കുമെന്നും സിവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisment

ഇരു സഭകളും എതിരില്ലാതെ പാസാക്കിയ ബില്ലാണിത്. യുഎസ് നിവാസികൾക്കെതിരെ അന്യരാജ്യങ്ങളിൽ നിന്നുള്ള ഏജന്റുമാർ ഭീഷണി ഉയർത്തുന്നത് തടയണം എന്നതാണ് പ്രധാന വ്യവസ്ഥ. അതിനായി പോലീസിനെ പരിശീലിപ്പിക്കണം

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ നിലവിലുള്ള സംവിധാനം മതിയാവുമെന്നു ന്യൂസം പറഞ്ഞു. എഫ് ബി ഐയും ഹോംലാൻഡ് സെക്യൂരിറ്റിയും ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസികൾ ആവശ്യമായ പരിശീലനം നൽകുന്നുമുണ്ട്.

അത്തരം പരിശീലനത്തെ കാലിഫോർണിയ തുടർന്നും പിന്തുണയ്ക്കുമെന്നു ന്യൂസം പറഞ്ഞു.

ബില്ലിനെതിരെ വാദിച്ച സംഘടനകൾ ന്യൂസമിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഗവർണറുമായി ഇക്കാര്യത്തിൽ ഇടപെട്ട മുൻ പ്രസിഡന്റ് ബൈഡന്റെ ഉപദേഷ്ടാവ് അജയ് ഭുട്ടോറിയയ്ക്കു ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് നന്ദി പറഞ്ഞു.

കൊയാലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക വീറ്റോയെ സ്വാഗതം ചെയ്ത പ്രസ്താവനയിൽ സ്വന്തം ആദർശ നിലപാടുകൾക്കു വേണ്ടി സംസ്ഥാന സഭയെ ദുരുപയോഗം ചെയ്തവരെ വിമർശിച്ചു.

ഗവർണർക്കു ഭുട്ടോറിയയും നന്ദി പറഞ്ഞു. ഗവർണർ നീതിയുടെ ഭാഗത്താണ് നിന്നതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ദീപാവലി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചതിനും അദ്ദേഹം ന്യൂസമിന് നന്ദി പറഞ്ഞു.

പൗരാവകാശങ്ങളിൽ വിശ്വസിക്കുന്ന എല്ലാ കാലിഫോർണിയക്കാർക്കും ഈ വീറ്റോ വിജയമാണെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്റ്റർ സമീർ കൽറ പറഞ്ഞു.

Advertisment