കൊളറാഡോ അറ്റോണി ജനറൽ സ്ഥാനത്തേക്കു ഇന്ത്യൻ വംശജ ഹെതൽ ദോഷി മത്സരിക്കുന്നു

New Update
Ydhj

മുതിർന്ന ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥയും മുൻ ഫെഡറൽ പ്രോസിക്യൂട്ടറുമായ ഇന്ത്യൻ വംശജ ഹെതൽ ദോഷി കൊളറാഡോ അറ്റോണി ജനറൽ സ്ഥാനത്തേക്കു മത്സരിക്കുന്നു. പ്രസിഡന്റ് ട്രംപിനെ പോലെ ദേശസ്നേഹം അധികാരത്തിനു വേണ്ടി ത്യജിച്ചു കളഞ്ഞ രാഷ്ട്രീയക്കാരോടുള്ള പ്രതികരണം കൂടിയാണ് ഈ മത്സരമെന്നു ദോഷി പറയുന്നു.  

Advertisment

അധ്വാനിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കാനും കോർപറെറ്റ് ഉത്തരവാദിത്തം ഉറപ്പാക്കാനും കൊളോറാഡോയുടെ പ്രകൃതി വിഭവങ്ങൾ കാത്തു സൂക്ഷിക്കാനും പൊരുതുമെന്നു അവർ ഉറപ്പു നൽകി. "നിയമത്തിനു മേലുള്ള ട്രംപിന്റെ കടന്നു കയറ്റത്തെ ചെറുക്കും. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ടില്ല. പക്ഷെ അതു വേണ്ടി വരുന്ന സമയങ്ങളുണ്ട്. അതാണിത്."

അമേരിക്കയിലേക്കു യുവാവായി യാത്ര ചെയ്ത പിതാവിനെ അവർ ഓർമിച്ചു. "എല്ലാം പിന്നിൽ ഉപേക്ഷിച്ചാണ് അദ്ദേഹം പോന്നത്."

മഹത്തായ വിദ്യാഭ്യാസം ലഭിച്ചത് ഭാഗ്യമാണെന്നു അവർ പറഞ്ഞു.

കൊളറാഡോ അസിറ്റന്റ് യുഎസ് അറ്റോണി, ജസ്റ്റിസ് ഡിപ്പാർട്മെന്റിൽ ഡെപ്യൂട്ടി അറ്റോണി ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ചു.  

Advertisment