പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ മോട്ടൽ മാനേജറായ ഇന്ത്യൻവംശജനെ വെടിവച്ച് കൊന്നു

New Update
Ggg

വാഷിങ്ടൺ: അമേരിക്കയിലെ പിറ്റ്സ്ബർഗിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. മോട്ടൽ മാനേജറായ രാകേഷ് എഹാഗബൻ (51) ആണ് കൊലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പിറ്റ്സ്ബർഗിലെ മോട്ടൽ മാനേജറായ രാകേഷ് സ്ഥാപനത്തിന് പുറത്ത് നടന്ന തർക്കത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.

Advertisment

സ്റ്റാൻലി യൂജിൻ വെസ്റ്റ് (37) കാരനാണ് രാകേഷിന് എതിരെ വെടിയുതിർത്തത്. രാകേഷ് മാനേജറായ മോട്ടലിലെ അന്തേവാസിയായ സ്ത്രീയുമായിട്ടായിരുന്നു അക്രമിയുടെ വാക്കുതർക്കം. തർക്കത്തിനിടെ നിങ്ങൾ ഓകെയല്ലേ.... എന്ന് സ്ത്രീയോട് അന്വേഷിച്ചതിന് പിന്നാലെ ആയിരുന്നു തോക്കുമായി നിന്നിരുന്ന സ്റ്റാൻലി യൂജിൻ വെസ്റ്റ് വെടിയുതിർത്തത്. പോയിന്റ് ബ്ലാങ്കിൽ തലയ്ക്ക് ആയിരുന്നു അക്രമി വെടിയുതിർത്തത്. സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് മരിച്ചു.

രാകേഷ് എഹാഗബന് പുറമെ സ്ത്രീയ്ക്ക് എതിരെയും അക്രമി വെടിയുതിർത്തയായും റിപ്പോർട്ടുകളുണ്ട്. ഇയാളെ പിന്നീട് പൊലീസ് എറ്റുമുട്ടിലൂടെയാണ് പിടികൂടിയത്. പൊലീസിന് നേരെയും ഇയാൾ വെടിയുതിർത്തു. പോലീസുമായുള്ള ഏറ്റമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ അക്രമിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment