രക്തസമ്മർദവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി ഓഫ് ടോളഡോയിലെ ഇന്ത്യൻ അമേരിക്കൻ ഗവേഷക ബീനാ ജോയ്‌ക്കു അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അവാർഡ്.
യൂണിവേഴ്സിറ്റിയുടെ ഫിസിയോളജി-ഫാർമക്കോളജി വകുപ്പുകളുടെ ചെയർ കൂടിയായ ബീന ജോ 2001 മുതൽ ഈ യൂണിവേഴ്സിറ്റിയിൽ ആദരിക്കപ്പെടുന്ന പ്രഫസറാണ്. ഹാർട്ട് അസോസിയേഷന്റെ കൗൺസിൽ ഓൺ ഹൈപ്പർ ടെൻഷനിൽ നിന്ന് അവർ അവാർഡ് സ്വീകരിച്ചു.
അവാർഡ് തനിക്കു മാത്രമുള്ള ബഹുമതിയല്ല എന്ന് ജോ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ രക്ത സമ്മർദത്തെ കുറിച്ചു ഗവേഷണം നടത്തുന്ന സ്ഥാപനത്തിനും കൂടിയുള്ള അംഗീകാരമാണ്.
യൂണിവേഴ്സിറ്റി ഓഫ് മൈസൂരിൽ നിന്നു ബയോകെമിസ്ട്രിയിൽ മാസ്റ്റേഴ്സ് എടുത്ത ജോ പിഎച് ഡിയും നേടിയിട്ടുണ്ട്. ഇപ്പോൾ അവർ നയിക്കുന്ന സംഘം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് നൽകിയ $3.85 മില്യൺ ഗ്രാന്റിൽ ഗവേഷണം നടത്തുകയാണ്.