ഇന്ത്യൻ അമേരിക്കൻ സാബി ഖാനെ ആപ്പിൾ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറായി നിയമിച്ചു

New Update
Bvghgg

ആപ്പിൾ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറായി ഇന്ത്യൻ അമേരിക്കൻ സാങ്കേതിക വിദഗ്‌ധൻ സാബി ഖാനെ (59) നിയമിച്ചു.

Advertisment

മൂന്നു പതിറ്റാണ്ടിന്റെ ബന്ധമാണ് ഖാന് ആപ്പിളുമായി ഉള്ളത്. ഇപ്പോൾ വൈസ് പ്രസിഡന്റായ അദ്ദേഹം ജെഫ് വില്യംസ് റിട്ടയർ ചെയ്യുന്ന ഒഴിവിലേക്കാണ് നിയമിതനായത്.

ഉത്പന്ന ഗുണ നിലവാരം ഉറപ്പാക്കുന്ന ചുമതല വഹിച്ചു വന്ന ഖാൻ അതിന്റെ കാർബൺ ഉള്ളടക്കം 60% വരെ കുറച്ചെന്നു സി ഇ ഓ: ടിം കുക്ക് ചൂണ്ടിക്കാട്ടി. "സാബി ഹൃദയവും മൂല്യങ്ങളും കൊണ്ട് നയിക്കുന്ന ആളാണ്. അദ്ദേഹം വേറിട്ടു നിൽക്കുന്ന ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്."

1966ൽ യുപിയിലെ മൊറാദാബാദിലാണ് ഖാൻ ജനിച്ചത്. 10 വയസിൽ സിംഗപ്പൂരിൽ എത്തി. ടഫ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദമെടുത്തു. പിന്നീട് റെൻസ്‌ലിയാർ പോളിടെക്‌നിക്‌ ഇന്സ്ടിട്യൂട്ടിൽ നിന്നു മാസ്‌റ്റേഴ്‌സ് എടുത്തു.

ഇപ്പോൾ സാബിക് ആയ ജി ഇ പ്ലാസ്റ്റിക്സിൽ ആയിരുന്നു ആദ്യ ജോലി. 1995ൽ ആപ്പിളിൽ ചേർന്നു. 2019ൽ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് ഓപ്പറേഷൻസ് ആയി.

Advertisment