/sathyam/media/media_files/2025/11/25/g-2025-11-25-06-09-59.jpg)
എച്-1 ബി വിസ പ്രോഗ്രാം വ്യാവസായിക മാനങ്ങളുളള ഭീമൻ തട്ടിപ്പാണെന്നു ചെന്നൈയിലെ യുഎസ് കോൺസലേറ്റിൽ അര ലക്ഷത്തിലേറെ വിസ അപേക്ഷകൾ കൈകാര്യം ചെയ്ത പരിചയമുളള ഇന്ത്യൻ വംശജയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥ മഹ്വാഷ് സിദ്ദിഖിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഇന്ത്യയിൽ നിന്നു നൽകുന്ന എച്-1 ബി വിസകളിൽ 80-90% വ്യാജമാണെന്ന് സ്വകാര്യ വ്യക്തി എന്ന നിലയിൽ നൽകിയ പോഡ്കാസ്റ് അഭിമുഖത്തിൽ 20 വർഷം മുൻപ് ചെന്നൈയിൽ ജോലി ചെയ്തത അവർ പറഞ്ഞു. "ഒന്നുകിൽ വ്യാജ ബിരുദം, അല്ലെങ്കിൽ മറ്റെന്തെങ്കിലും വ്യാജ രേഖ; അതല്ലെങ്കിൽ അവകാശപ്പെടുന്നതു പോലെ ഉയർന്ന വൈദഗ്ധ്യം ഉണ്ടാവില്ല.എച്-1 ബി വിസ അർഹിക്കാത്തവർ."
അമേരിക്കയിൽ വേണ്ടത്ര സ്റ്റം വിദഗ്ദ്ധർ ഇല്ലാത്തതു കൊണ്ടാണ് ഇന്ത്യയിൽ നിന്നു കൊണ്ടുവരുന്നതെന്ന വാദം വെറും മിഥ്യയാണെന്നു സിദ്ദിഖി ചൂണ്ടിക്കാട്ടി. 2005നും 2007നും ഇടയിൽ ചെന്നൈയിൽ ജോലി ചെയ്യുമ്പോൾ താൻ 51,000 എച്-1 ബി അപേക്ഷകൾ കൈകാര്യം ചെയ്തെന്നു അവർ അറിയിച്ചു.
ചെന്നൈ കോൺസലേറ്റ് കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ്, കർണാടക, കേരളം, തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകളാണ്.
ഹൈദരാബാദിലെ അമീർപേട്ടിൽ വിസ സംബന്ധിച്ച് ഉപദേശം നൽകുകയും വ്യാജ രേഖകൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന നിരവധി കടകൾ ഉണ്ടായിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് മുതൽ വിവാഹ രേഖകൾ വരെ എന്തും.
താനും കൂടെയുള്ളവരും തട്ടിപ്പു കണ്ടെത്തി മുകളിൽ ഉള്ളവരെ അറിയിച്ചെങ്കിലും ഒട്ടേറെ രാഷ്ട്രീയ സമ്മർദത്തിൽ ആ ശ്രമം മുങ്ങിപ്പോയി. രാഷ്ട്രീയക്കാർ ഉൾപെട്ട തട്ടിപ്പായിരുന്നു നടന്നത്. "ഞങ്ങളെ തെമ്മാടികൾ എന്നു വരെ വിളിക്കയും അന്വേഷണം നിർത്താൻ നിർദേശിക്കുകയും ചെയ്തു."
സിദ്ദിഖി തുടർന്നു: "ഇന്ത്യൻ അമേരിക്കൻ എന്ന നിലയിൽ എനിക്കിതു പറയാൻ മടിയുണ്ട്. പക്ഷെ സത്യമാണ്, തട്ടിപ്പും കൈക്കൂലിയും ഇന്ത്യയിൽ സ്വീകരിക്കപ്പെട്ട നിലയിലാണ്."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us