യുഎസ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സാന്നിധ്യം കൂടുതൽ നിർണായകമായെന്നു യുഎസ് കോൺഗ്രസ് അംഗം റെപ്. രാജ കൃഷ്ണമൂർത്തി (ഡെമോക്രാറ്റ്-ഇലിനോയ്). വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രസിഡന്റാവുന്നതാണ്
ഇന്ത്യക്കു കൂടുതൽ ഗുണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യക്കാർ ഗണ്യമായ തോതിൽ വോട്ട് ചെയ്താൽ അവർക്കു ഫലം നിർണയിക്കുന്നതിൽ സുപ്രധാന പങ്കുണ്ടാവും," കൃഷ്ണമൂർത്തി പറഞ്ഞു. യുദ്ധഭൂമി സംസ്ഥാനങ്ങളിൽ മാത്രമല്ല, ദേശീയ തലത്തിലും ആ വോട്ടുകൾ പ്രധാനമാണ്.
നിർണായകമാവുന്ന മിഷിഗൺ, പെൻസിൽവേനിയ, നോർത്ത് കരളിന സംസ്ഥാനങ്ങളിൽ ഇപ്പോൾ ഇന്ത്യൻ അമേരിക്കൻ പൗരന്മാർ പതിനായിരക്കണക്കിനുണ്ടെന്നു കൃഷ്ണമൂർത്തി ചൂണ്ടിക്കാട്ടി. "ഈ സംസ്ഥാനങ്ങളിൽ വിജയ ഭൂരിപക്ഷം അതിൽ കുറഞ്ഞതാണ് നിൽക്കാറ്. വോട്ട് ചെയ്യുകയാണെങ്കിൽ ഇന്ത്യക്കാർക്ക് ഫലത്തെ സ്വാധീനിക്കാൻ കഴിയും." ഇന്ത്യൻ അമേരിക്കൻ വോട്ടർമാർ ആഗ്രഹിക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന നേതാക്കളെയാണ്.
എല്ലാവർക്കും അമേരിക്കൻ സ്വപ്നം ആസ്വദിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാവണം. "ആദർശം മാറ്റി വച്ച് തത്വാധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന നേതാക്കൾ."എത്ര കടുത്ത മത്സരമായാലും ഹാരിസ് ജയിക്കും എന്നു തന്നെയാണ് കൃഷ്ണമൂർത്തി കരുതുന്നത്.
'ദേശി പ്രസിഡന്റ്' വന്നാൽ യുഎസും ഇന്ത്യയുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാവും. 'അമ്മ വഴി ഇന്ത്യയുമായി അവർക്കു ഉറച്ച ബന്ധമാണുള്ളത്. "ആറോ ഏഴോ സംസ്ഥാനങ്ങളാണ് നിർണായകമാവുക. ഫലം വരുന്നതു വരെ നമ്മൾ ക്ഷമയോടെ കാത്തിരിക്കും. 2020ൽ ഒരാഴ്ചയോള