ന്യൂയോർക്ക് : ഇന്ത്യൻ അമേരിക്കൻ ബിസിനസുകാരൻ വിമൽ പട്ടേൽ (39) അലബാമയിൽ നിന്നു യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്നു. അടുത്ത മാർച്ചിൽ നടക്കുന്ന പ്രൈമറിയിൽ അദ്ദേഹം രണ്ടാം ഡിസ്ട്രിക്ടിൽ 13 ഡെമോക്രാറ്റുകൾക്കും 8 റിപ്പബ്ലിക്കൻമാർക്കും ഒപ്പം മത്സരിക്കും.
രാഷ്ട്രീയം തനിക്കു തൊഴിൽ അല്ലെങ്കിലും ആ രംഗത്തെ ശുദ്ധീകരണ ശ്രമത്തിൽ പങ്കു ചേരേണ്ടതു ആവശ്യമാണെന്നു തോന്നിയെന്നു പട്ടേൽ പറയുന്നു. ബിസിനസിലെ തന്റെ അനുഭവ സമ്പത്തു കോൺഗ്രസിൽ പ്രയോജനപ്പെടും.
വാഷിംഗ്‌ടണിൽ ഉള്ളവർ അടിസ്‌ഥാന പ്രശ്നങ്ങളോട് അലംഭാവമാണ് കാട്ടുന്നതെന്നു അദ്ദേഹം പറയുന്നു.
പട്ടേൽ 2022ൽ ഈ ഡിസ്ട്രിക്ടിൽ ഡെമോക്രറ്റിക് പ്രൈമറിയിൽ തോറ്റതാണ്. യുഎസിൽ ജനിച്ച ഇന്ത്യക്കാരൻ ഓബേണിൽ നിന്നാണ് ബിരുദമെടുത്തത്.