യുഎസിലേക്കുള്ള ഇന്ത്യക്കാരുടെ വരവ് കുറഞ്ഞു

New Update
Bhbb

യുഎസിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 2001നു ശേഷം ആദ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ 230,000 ഇന്ത്യക്കാർ യുഎസിലേക്കു സഞ്ചരിച്ചെങ്കിൽ ഈ വർഷം ജൂണിൽ 210,000 ആയി കുറഞ്ഞു: 8% കുറവ്.

Advertisment

യുഎസ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ നാഷണൽ ട്രാവൽ ആൻഡ് ടൂറിസം ഓഫിസ് (എൻ ടി ടി ഒ) നൽകുന്ന കണക്കാണിത്. ജൂലൈയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 5.5% കുറവുണ്ടെന്നും അവർ പറയുന്നു.

അതൊരു ആഗോള പ്രവണതയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യക്കാർക്കു പുറമെയുള്ള യാത്രക്കാരെ കൂടി പരിഗണിക്കുമ്പോൾ അന്താരാഷ്ട്ര യാത്രക്കാരുടെ വരവ് യുഎസിലേക്ക് ജൂണിൽ 6.2% കുറഞ്ഞു. ഫെബ്രുവരിയിൽ 1.9% കുറഞ്ഞിരുന്നു.

അന്താരാഷ്ട്ര യാത്രക്കാരിൽ നാലാം സ്ഥാനമാണ് ഇന്ത്യക്കാർക്ക്. കാനഡ, മെക്സിക്കോ, യുകെ, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നാണ് യുഎസിലേക്ക് ഏറ്റവുമധികം വരവ്. കാനഡയും മെക്സിക്കോയും അതിർത്തി പങ്കിടുന്നത് കൊണ്ട് വിദേശത്തു നിന്നു വരുന്നവരിൽ ഒന്നാം സ്ഥാനം ബ്രിട്ടീഷുകാർക്കും രണ്ടാം സ്ഥാനം ഇന്ത്യക്കാർക്കുമാണ്.

ഈ അഞ്ചു രാജ്യങ്ങളിൽ നിന്നാണ് ജൂണിൽ 60% യാത്രക്കാരും എത്തിയത്. ഇന്ത്യൻ യാത്രക്കാരിൽ വിദ്യാർഥികൾ, ബിസിനസ് യാത്രക്കാർ, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാൻ എത്തുന്നവർ എന്നിവരാണ് കൂടുതൽ.

ഇപ്പോൾ കുറഞ്ഞിട്ടുള്ളത് വിദ്യാർഥികളാണ്. കുടുംബ-സുഹൃത് സന്ദർശകരും വിസ പ്രശ്നങ്ങൾ കാരണം കുറഞ്ഞു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

പ്രവാസികളായ ഇന്ത്യക്കാർ യുഎസിൽ 50 ലക്ഷത്തിലധികമുണ്ട്.

Advertisment