കാനഡയിൽ ഇന്ത്യൻ ബിസിനസ് ഉടമയെ വധിച്ചു; ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റു

New Update
Fc

കാനഡയുടെ ആബട്ട്സ്ഫോർഡിൽ ഇന്ത്യൻ വംശജനായ ബിസിനസ് ഉടമ ദർശൻ സിംഗ് സഹ്സിയെ (68) വധിച്ചതിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയുടെ സംഘം ഏറ്റെടുത്തതായി 'വാൻകൂവർ സൺ' അറിയിച്ചു.

Advertisment

പ്രാദേശിക സമയം തിങ്കളാഴ്ച്ച രാവിലെയാണ് കൊല നടന്നത്. ആബട്ട്സ്ഫോർഡ് പോലീസ് എത്തുമ്പോൾ ഗുരുതരമ പരുക്കേറ്റ സഹ്സി മൃതപ്രായനായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സംഭവിച്ചു.

ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടങ്ങളിൽ തന്നെ ആണെന്നും പോലീസ് സാർജന്റ് പോൾ വാക്കർ പറഞ്ഞതായി പത്രം അറിയിച്ചു.

സൗത്ത് ഏഷ്യൻ ബിസിനസ്സുകാരിൽ നിന്നു പണം പിടുങ്ങുന്ന സംഘങ്ങൾക്ക് കൊലയുമായി ബന്ധമുണ്ടെന്നു പോലീസ് കരുതുന്നില്ല.കൊലയാളി ഒറ്റയ്ക്കാണ് എത്തിയതെന്നാണ് സൂചന.

അതേ സമയം, കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു ബിഷ്ണോയ് സംഘത്തിലെ ഗോൾഡി ധില്ലൻ ബുധനാഴ്ച്ച ഫേസ്ബുക്കിൽ കുറിച്ചു. സഹ്സി വൻ തോതിൽ ലഹരി കടത്തുന്ന സംഘത്തിൽ അംഗമായിരുന്നുവെന്നു ധില്ലൻ ആരോപിച്ചു. ബിഷ്ണോയ് സംഘം പണം ചോദിച്ചിട്ടു നൽകിയില്ല.

ഈ പോസ്റ്റിന്റെ ആധികാരികത പരിശോധിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു.

Advertisment