പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കാനഡയിലെ കാൽഗറിയിൽ ഇന്ത്യൻ സമൂഹം ആഘോഷമാക്കി. അത്യുജ്വല സ്വീകാര്യമാണ് അവർ ജി 7 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രിക്കു നൽകിയത്.
മോദി താമസിക്കുന്ന ഹോട്ടലിനു മുന്നിൽ നൂറു കണക്കിന് ഇന്തോ-കനേഡിയൻ പൗരന്മാർ തടിച്ചു കൂടി. മോദിയെ സ്വാഗതം ചെയ്യുന്ന പ്ലക്കാർഡുകൾ ഏന്തിയാണ് അവർ വന്നത്.
ഇന്തോ-കനേഡിയൻ ബന്ധങ്ങളിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ ഈ സന്ദർശനത്തിനു കഴിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
മോദി എക്‌സിൽ കുറിച്ചു: "ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാൽഗറിയിൽ എത്തി. ഉച്ചകോടിയിൽ ലോക നേതാക്കളുമായി ആഗോള പ്രശ്നങ്ങളെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ പങ്കിടും."