/sathyam/media/media_files/2025/08/02/yygfrt-2025-08-02-02-28-47.jpg)
യുഎസിൽ 9 കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ കൂടി തുറക്കുമെന്നു വാഷിംഗ്‌ടണിലെ എംബസി അറിയിച്ചു. വി എഫ് എസ് ഗ്ലോബൽ ആയിരിക്കും ഇവ കൈകാര്യം ചെയ്യുക.
ബോസ്റ്റൺ, കൊളംബസ്, ഡാളസ്, ഡിട്രോയിറ്റ്, എഡിസൺ, ലോസ് ഏഞ്ജലസ്, ഒർലാൻഡോ, റാലി, സാൻ ഹോസ് എന്നീ നഗരങ്ങളിൽ ആയിരിക്കും പുതിയ കേന്ദ്രങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രവർത്തനം ആരംഭിക്കുക. ഇതോടെ യുഎസിൽ മൊത്തം 17 കേന്ദ്രങ്ങളായി.
പാസ്പോർട്ട്, ഓ സി സർവീസ്, വിസ അപേക്ഷകൾ, ബർത്ത്-മാരിയേജ് റെജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ ലഭ്യമാവും.
"ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് എത്തുന്നു!" സാമൂഹ്യ മാധ്യമങ്ങളിൽ എംബസി പറഞ്ഞു.
ന്യൂ യോർക്ക്, അറ്റ്ലാന്റ, ഹ്യുസ്റ്റൺ, സാൻ ഫ്രാൻസിസ്‌കോ, ഷിക്കാഗോ, സിയാറ്റിൽ എന്നിവിടങ്ങളിലെ കോൺസലേറ്റുകൾക്കു ഭാരം കുറയ്ക്കാൻ ഇതു സഹായിക്കുമെന്നും എംബസി ചൂണ്ടിക്കാട്ടി.
വി എഫ് എസ് കേന്ദ്രങ്ങൾ ഞായറാഴ്ച്ച ഒഴികെ ആറു ദിവസവും പ്രവർത്തിക്കും. $19 സർവീസ് ഫീ അവിടെ വാങ്ങും.
അപേക്ഷകർക്ക് കോൺസലേറ്റിൽ ഉണ്ടാവുന്ന കാലതാമസത്തിൽ നിന്നും രക്ഷയാവും വി എഫ് എസ് കേന്ദ്രങ്ങൾ. യുഎസിലെ 5 മില്യൺ പ്രവാസികൾക്ക് ഇതു പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷ.