ലൈംഗിക അതിക്രമ കേസിൽ ഇന്ത്യൻ ഡോക്ടറെ കലിഫോർണിയയിൽ അറസ്റ്റ് ചെയ്തു

New Update
Vgv

രോഗിയുടെ നേരെ ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിൽ കലിഫോർണിയ സാൻ ഹോസ് നിവാസിയായ ഇന്ത്യക്കാരൻ ഡോക്‌ടർ സഞ്ജയ് കുമാർ അഗർവാളിനെ (68) അറസ്റ്റ് ചെയ്തു.

Advertisment

മിൽപിറ്റസിലെ അദ്ദേഹത്തിന്റെ ഓഫിസിൽ നിന്ന് സെപ്റ്റംബർ 24നാണു അറസ്റ്റ് ചെയ്‌തു സാന്താ ക്ലാര കൗണ്ടി ജയിലിൽ അടച്ചത്.

ക്ലിനിക്കിൽ പരിശോധനയ്ക്കിടയിൽ തന്നെ ഡോക്ടർ മോശപ്പെട്ട രീതിയിൽ സ്പർശിച്ചു എന്ന് ഒരു സ്ത്രീ പരാതി നൽകിയത് സെപ്റ്റംബർ 16നാണ്. പരാതി സത്യമാണെന്നു കണ്ടെത്തിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യുറോ പറഞ്ഞു. ഇരകൾ വേറെ ഉണ്ടെങ്കിൽ ബന്ധപ്പെടാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment