‘ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയം’; ഫ്ലോറിഡയില്‍ വാഹനാപകടമുണ്ടാക്കിയ ഇന്ത്യൻ ഡ്രൈവർ

New Update
Hhgf

വാഷിങ്ടണ്‍: ഫ്ലോറിഡയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്ന ഇന്ത്യന്‍ പൗരന്‍ ഹര്‍ജിന്ദര്‍ സിംഗ് തനിക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണെന്ന് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2018 സെപ്റ്റംബറില്‍ കാലിഫോര്‍ണിയന്‍ അതിര്‍ത്തി കടക്കവേ അറസ്റ്റിലായ ഹര്‍ജിന്ദറിനെ ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണെന്ന് അറിയിച്ചതിനെ തുടർന്ന് 2019 ജനുവരിയില്‍ അയ്യായിരം ഡോളറിന്റെ ഇമിഗ്രേഷന്‍ ബോണ്ടില്‍ വിട്ടയ്ക്കുകയായിരുന്നെന്നാണ് സൂചന. ട്രംപ് ഭരണക്കൂടത്തിന് കീഴിലുള്ള ബോര്‍ഡര്‍ പട്രോള്‍ സംഘമാണ് ഹര്‍ജിന്ദറിനെ പിടികൂടിയത്.

Advertisment

അമേരിക്കയിലെ നിയമപ്രകാരം മതം, പൗരത്വം, രാഷ്ട്രീയ അഭിപ്രായം എന്നിവയിലുള്ള പീഡനങ്ങള്‍ ഭയന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാത്തവരോ മടങ്ങാന്‍ താത്പര്യമില്ലാത്തതോ ആയ കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുകയാണ് പതിവ്. തുടര്‍ന്നാണ് 2021 ജൂണില്‍ ബൈഡന്‍ ഭരണക്കൂടത്തിന് കീഴില്‍ കാലിഫോര്‍ണിയയില്‍ ഒരു വാണിജ്യ ഡ്രൈവിങ് ലൈസന്‍സ് ഹർജിന്ദറിന് ലഭിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്ലോറിഡയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത്. ഓഗസ്റ്റ് 12-ന് ഫ്‌ളോറിഡ ടേണ്‍പൈക്കില്‍ വച്ച് ഇദ്ദേഹം തന്റെ ട്രക്ക് അപകടകരമായ രീതിയില്‍ യു-ടേണ്‍ എടുത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫ്ലോറിഡ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍സ് അറിയിച്ചു. അപകടത്തില്‍ ഒരു മിനിവാനിലെ മൂന്ന് യാത്രക്കാര്‍ മരിച്ചിരുന്നു. ഹർജിന്ദറിനെനെതിരെ നരഹത്യാക്കുറ്റം കൂടാതെ ഇമിഗ്രേഷന്‍ നിയമലംഘനങ്ങളും ചുമത്തിയിട്ടുണ്ട്.

Advertisment