കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്കു ഇന്ത്യൻ സംരംഭകൻ അഗർവാൾ മത്സരിക്കുന്നു

New Update
Nnn

സാങ്കേതിക സംരംഭകനായ ഇന്ത്യൻ വംശജൻ എഥാൻ അഗർവാൾ (39) കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Advertisment

തിങ്ങി നിറഞ്ഞ കളത്തിൽ ബിസിനസ് സമൂഹത്തിന്റെ ശബ്ദമാവാനാണ് അഗർവാളിന്റെ ശ്രമം. ക്യാപിറ്റലിസത്തെയും യോഗ്യത മാനദണ്ഡമാക്കിയുള്ള ഭരണ കർത്താക്കളെയും അനുകൂലിക്കുന്ന അദ്ദേഹം സിലിക്കൺ വാലിയിൽ നിന്നു കുറച്ചു പിന്തുണ നേടിയിട്ടുണ്ട്.

അഗർവാൾ ആരംഭിച്ച സ്റ്റാർട്ട്അപ്പുകളിൽ ആൻഡ്രീസൻ ഹോറോവിറ്സിനെ പോലുള്ള നിക്ഷേപകർ $100 മില്യൺ വരെ നിക്ഷേപിച്ചിട്ടുണ്ട്.

മോൺട്രിയോളിൽ ജനിച്ച അഗർവാൾ ലാസ് ഗെറ്റോസിലാണ് വളർന്നത്. സെമികണ്ടക്ടർ വ്യവസായി വിനോദ് അഗർവാളിന്റെ പുത്രനാണ്.

ജോൺസ് ഹോപ്സ്കിൻസ് യൂണിവേഴ്സിയിൽ പഠിച്ച അഗർവാൾ വാർട്ടണിൽ നിന്ന് എം ബി എ എടുത്തു.

Advertisment