എപ്സ്റ്റീന്റെ ഇരകളിൽ ഇന്ത്യൻ പെൺകുട്ടിയും

New Update
F

യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് (ഡി ഓ ജെ) ഏറ്റവും ഒടുവിൽ പുറത്തു വിട്ട രേഖകൾ അനുസരിച്ചു ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഇരകളിൽ ഒരു ഇന്ത്യൻ പെൺകുട്ടിയും ഉൾപ്പെടുന്നു.

Advertisment

എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയായ പെൺകുട്ടികൾക്കു വേണ്ടി കോടതിയിൽ ഹാജരായ അറ്റോണി ബ്രിട്ടനി ഹെൻഡേഴ്സൺ അയച്ച ഒരു ഇമെയിലിനു മറുപടിയായി ഡി ഓ ജെ നൽകിയ ഒരു ഇമെയിലിൽ ഇങ്ങിനെയൊരു സന്ദേശമുണ്ട്:"ഇന്ത്യയിൽ കണ്ടെത്തിയ വ്യക്തിയുടെ വിലാസവും ബന്ധപ്പെടാൻ കഴിയുന്ന വിവരങ്ങളും തന്നാൽ ഞാൻ അവിടത്തെ എംബസിയിലുള്ള സഹപ്രവർത്തകരുമായി ബന്ധപ്പെടാം."

2020 ജൂൺ 13നു അയച്ച ഇമെയിൽ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ കണ്ടെത്തി എന്നു പറയുന്ന ഒരു പെൺകുട്ടിയെ കണ്ടു പിടിക്കാൻ യുഎസ് അധികൃതർ ശ്രമിക്കയായിരുന്നു എന്നാണ്. ഇരകൾക്കായി നീക്കിവച്ച ഫണ്ടിൽ നിന്നു പെൺകുട്ടിക്കു നഷ്ടപരിഹാരം നൽകാനായിരുന്നു അന്വേഷണം.

ഹെൻഡേഴ്സൺ അയച്ച് ഇമെയിലിൽ പെൺകുട്ടി ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ട് എന്നു പറഞ്ഞിരുന്നു. അവളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നു ചോദിക്കയും ചെയ്തു.

Advertisment