/sathyam/media/media_files/2025/11/19/c-2025-11-19-05-32-22.jpg)
വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഡാളസ് വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രായമായവർക്കും അംഗപരിമിതർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും വേണ്ടി വിമാനത്താവളത്തിൽ ഒരുക്കിയിരുന്ന വീൽചെയറുകൾ ഇന്ത്യൻ കുടിയേറ്റക്കാർ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ബ്രൂസ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്.
സഹായം ആവശ്യമുള്ള അംഗപരിമിതർക്ക് നൽകാതെ വിമാനത്താവളങ്ങളിലെ വീൽചെയറുകൾ ഇന്ത്യക്കാർ ഉപയോഗിക്കുന്നത് യു.എസ്സിലെ ആരോഗ്യ സംവിധാനങ്ങളിൽ പ്രായമായവർ വഞ്ചിതരാകാതിരിക്കുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഒന്നര ലക്ഷത്തോളം പേർ കണ്ട ഈ വീഡിയോയ്ക്ക് താഴെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നത്.
വിമാനത്താവളത്തിലെ ഇന്ത്യക്കാരുടെ ഈ പ്രവർത്തിക്കെതിരെ കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. "ഇരിക്കുന്നവരിൽ പലരും വിമാനത്തിലേക്ക് കയറാനും ഇറങ്ങാനും ഓടി നടക്കുകയായിരുന്നു," എന്നും "ഇതുകാണുമ്പോൾ വെറുപ്പ് തോന്നുന്നു" എന്നും ഒരു കാഴ്ചക്കാരൻ എഴുതി.എല്ലാവരിൽ നിന്നും പിഴ ഈടാക്കണമെന്നും ആവശ്യമുയർന്നു. കുടിയേറ്റക്കാരുടെ ഇത്തരം പ്രവർത്തികളാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് പോലുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ ചില പ്രവർത്തികൾ വിദേശ രാജ്യങ്ങളിൽ രൂക്ഷമായ പ്രതിഷേധം വിളിച്ചുവരുത്തുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം. സമാനമായ പരാതികൾ വർദ്ധിച്ചതിന് പിന്നാലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തങ്ങളുടെ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ആരോഗ്യമുള്ള ഒരു യാത്രക്കാരനോ ആരോഗ്യമുള്ള മുതിർന്ന പൗരനോ വീൽചെയർ ഉപയോഗിക്കണമെങ്കിൽ നേരത്തെ ബുക്ക് ചെയ്യണം.
ഇതിനായി ഫീസ് ഈടാക്കാൻ ഡിജിസിഎ വിമാനക്കമ്പനികൾക്ക് അനുമതി നൽകി. അതേസമയം പ്രായാധിക്യമോ, അംഗപരിമിതിയോ പോലുള്ള യഥാർത്ഥ ആവശ്യക്കാർക്ക് വീൽചെയർ സൗജന്യമായി നൽകണമെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us