ചൈനയ്ക്കു ബി-2 സ്റ്റെൽത് സാങ്കേതിക വിദ്യ ചോർത്തിക്കൊടുത്ത കുറ്റത്തിന് ഇന്ത്യക്കാരൻ ജയിലിൽ

New Update
Ggfvc

ബി-2 സ്പിരിറ്റ് സ്റ്റെൽത് ബോംബർ വീണ്ടും വാർത്തയിൽ നിറയുമ്പോൾ യുഎസിന്റെ ഉഗ്രൻ കരുത്തായ വിമാനത്തിന്റെ സാങ്കേതിക വിദ്യ ചൈനയ്ക്കു ചോർത്തി കൊടുത്തു എന്ന കുറ്റം ആരോപിക്കപ്പെട്ട ഇന്ത്യൻ വംശജൻ ഓർമയിൽ നിറയുന്നു. ശീത യുദ്ധ കാലത്തു വജ്രായുധമായി യുഎസ് വികസിപ്പിച്ചെടുത്ത സ്റ്റെൽത് കഴിഞ്ഞയാഴ്ച്ച ഇറാന്റെ ആണവ പദ്ധതിക്ക് അന്ത്യം കുറിക്കാനുള്ള ആക്രമണത്തിനു ഉപയോഗിച്ചിരുന്നു.

Advertisment

യുഎസ് സ്റ്റെൽത് നിർമിച്ചത് 1958ലാണ്. യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും മാത്രമേ ഈ ബോംബറുകൾ കൈയിലുള്ളൂ. ഏതാണ്ട് ആറു പതിറ്റാണ്ടിനു ശേഷവും യുഎസിനു മികച്ച തുറുപ്പു ചീട്ടാവുന്ന വിമാനം സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്തതു 17 വർഷങ്ങൾ കഴിഞ്ഞു 1974ൽ ആയിരുന്നു. ചൈനയ്ക്കാവട്ടെ നാലു പതിറ്റാണ്ടു വേണ്ടി വന്നു.

അത് തന്നെ സാധിച്ചത് ഇന്ത്യൻ വംശജനായ നോഷിർ ഗോവാഡിയയുടെ സഹായത്തോടെ ആണെന്നു അദ്ദേഹത്തെ പ്രതിക്കൂട്ടിൽ കയറ്റിയ യുഎസ് പ്രോസിക്യൂഷൻ ആരോപിക്കുന്നു. സ്റ്റെൽത് നിർമിക്കുന്ന നോർത്രോപ് ഗ്രുമ്മൻ (Northrop Grumman) കമ്പനിയിൽ എൻജിനിയർ ആയിരുന്ന മുംബൈ സ്വദേശിയിൽ നിന്നാണത്രേ ചൈന അതിന്റെ സാങ്കേതിക വിദ്യ ചോർത്തിയത്.

രഹസ്യമല്ലാതായ സാങ്കേതിക വിദ്യ സംഘടിപ്പിക്കാൻ ചൈനയ്ക്കു ഗോവാഡിയയുടെ സഹായം ആവശ്യമില്ലായിരുന്നു എന്ന വാദം അദ്ദേഹം നിരപരാധിയാണ് എന്നു തെളിയിക്കാൻ സഹായകമായില്ല. ചൈനയിലേക്ക് ഗോവാഡിയ നടത്തിയ നിരവധി യാത്രകൾ അദ്ദേഹത്തിനെതിരെ തെളിവായി.

1960കളിൽ എറനോട്ടിക്കൽ എഞ്ചിനിയറിങ്ങിൽ ഉപരി പഠനത്തിനു യുഎസിൽ എത്തിയ ഗോവാഡിയ നോർത്രോപ് ഗ്രുമ്മനിൽ ഡിസൈൻ എൻജിനീയറായി. ബി-2 സ്പിരിറ്റ് ബോംബർ നിർമിക്കാനുള്ള പ്രോജക്ടിൽ അദ്ദേഹം അംഗമായി. പതിറ്റാണ്ടുകൾ അവിടെ ജോലി ചെയ്ത അദ്ദേഹം ബോംബേറിന്റെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താൻ ഗണ്യമായ സംഭാവനകൾ നൽകിയെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ 1980കളിൽ നേരത്തെ റിട്ടയർ ചെയ്ത ശേഷം ഗോവാഡിയയുടെ മേൽ ആരോപണങ്ങൾ ഉയർന്നു. റിട്ടയർ ചെയ്ത ശേഷവും അതീവരഹസ്യ ഫയലുകൾ അദ്ദേഹത്തിനു ലഭ്യമായിരുന്നു. 1997 വരെ അദ്ദേഹം ഗവൺമെന്റ് കോൺട്രാക്ടറായി ജോലി ചെയ്തു.

2010ൽ ചൈനയ്ക്കു വേണ്ടി ചാരപ്രവൃത്തി നടത്തി എന്ന കുറ്റം തെളിഞ്ഞു. അതീവ രഹസ്യ വിവരങ്ങൾ ചോർത്തി നൽകി എന്ന കുറ്റത്തിനു 32 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്.

ഗോവാഡിയ ചൈനയിൽ നിന്നു വൻ തോതിൽ പണം വാങ്ങി എന്ന് ആരോപണം ഉണ്ടായി. നിരവധി തവണ ചൈന സന്ദർശിച്ച അദ്ദേഹം ഹവായിലെ മോയി ഐലൻഡിൽ വാങ്ങിയ കടപ്പുറത്തെ ആർഭാട വസതിക്കു വില ഏറെ ആയിരുന്നു.

2005ൽ ചൈനയിൽ പോയി വന്ന ശേഷമാണു ഗോവാഡിയ അറസ്റ്റ് ചെയ്യപ്പെട്ടത്. 2010ൽ അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട 17 കുറ്റങ്ങളിൽ 14 എണ്ണവും തെളിഞ്ഞു. ചാരവൃത്തി, ഗൂഢാലോചന, യുഎസ് ആയുധ കയറ്റുമതി നിയമത്തിന്റെ ലംഘനം, നികുതി വെട്ടിപ്പ്, കളളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെയുളള കുറ്റാരോപണങ്ങൾ ശരിയെന്നു കോടതി കണ്ടു.

ചൈനയ്ക്കു അത്യന്താധുനിക യുഎസ് സാങ്കേതിക വിദ്യ കൈമാറ്റം ചെയ്ത അദ്ദേഹം രാജ്യദ്രോഹിയാണെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഗോവാഡിയ ചൈനയിൽ സൈനിക താവളങ്ങൾ സന്ദർശിച്ചതായി യുഎസ് എയർ ഫോഴ്‌സ് തെളിവ് നൽകി.

ജര്മനിക്കും സ്വിട്സര്ലാന്ഡിനും രഹസ്യങ്ങൾ ചോർത്തി കൊടുത്തു എന്ന കുറ്റവും ആരോപിക്കപ്പെട്ട ഗോവാഡിയക്കു 2010 നവംബറിൽ 32 വർഷത്തെ തടവാണ് കോടതി വിധിച്ചത്.

അത് കഴിഞ്ഞു രണ്ടു മാസത്തിനു ശേഷമാണു 2011 ജനുവരിയിൽ ചൈന അവരുടെ സ്റ്റെൽത് പരീക്ഷിച്ചത്. ജെ-10 വിമാനം.

Advertisment