/sathyam/media/media_files/2025/11/18/v-2025-11-18-04-57-35.jpg)
യുഎസിലേക്ക് ആദ്യമായി ഇന്ത്യ ജെറ്റ് ഇന്ധനം അയച്ചുവെന്നു റിപ്പോർട്ട്. പ്രമുഖ യുഎസ് കമ്പനിയായ ഷെവ്റോണിന്റെ ആവശ്യത്തിനു ഗുജറാത്തിലെ ജാംനഗർ തുറമുഖത്തു നിന്നു റിലയൻസ് കയറ്റി അയച്ച ഇന്ധനം റഷ്യയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിൽ നിന്നു സംസ്കരിച്ചെടുത്തതാണ്.
യുഎസ് വെസ്റ്റ് കോസ്റ്റിലേക്കാണ് 60,000 മെട്രിക് ടൺ (472,800 ബാരൽ) വിമാന ഇന്ധനം അയച്ചതെന്ന് വ്യാപാര വൃത്തങ്ങളെ ഉദ്ധരിച്ചു 'ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു. ലോസ് ഏഞ്ചലസിൽ ഇന്ധന ക്ഷാമം ഉള്ളതു മുതലാക്കിയാണ് ഇന്ത്യ ഈ ഓർഡർ സംഘടിപ്പിച്ചത്.
ഒക്ടോബർ മുതൽ യുഎസ് വെസ്റ്റ് കോസ്റ്റിൽ ഇന്ധന ഉത്പാദനം കുറഞ്ഞിട്ടുണ്ട്.തെക്കൻ കലിഫോർണിയയിലെ ഷെവ്റോണിന്റെ എൽ സെഗുണ്ടോ റിഫൈനറിയിൽ തീ പിടിത്തം ഉണ്ടായതിനെ തുടർന്ന് അവരുടെ പല യൂണിറ്റുകളും അടച്ചതാണ് കാരണം. പ്രതിദിനം 285,000 ബാരൽ ആയിരുന്നു അവിടെ ഉത്പാദനം.
ഒക്ടോബർ 28-29നു ജാംനഗറിൽ നിന്നു പാനമാക്സ് ടാങ്കർ ഹഫ്നിയ കലാംഗിൽ ഇന്ധനം കയറ്റിയെന്നു റിപ്പോർട്ടിൽ പറയുന്നു. കെപ്ലർ, എൽ എസ് ഇ ജി എന്നിവയും മറ്റു നാലു വൃത്തങ്ങളുമാണ് റിപ്പോർട്ടിന് ആധാരം.
കാസിൽട്ടൻ കമ്മോഡിറ്റീസ് ചാർട്ടർ ചെയ്ത കപ്പൽ ഡിസംബർ ആദ്യം ലോസ് ഏഞ്ചലസിൽ എത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us