/sathyam/media/media_files/2025/09/08/bnb-2025-09-08-04-19-40.jpg)
യുഎസുമായുള്ള വ്യാപാര യുദ്ധം മുറുകിയതോടെ ഇന്ത്യൻ ഉത്പന്നങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിനു പിന്നാലെ ഇന്ത്യൻ നിർമാതാക്കൾ അമേരിക്കൻ കമ്പനികളുടെ ഉത്പന്നങ്ങൾക്കെതിരെ നീക്കം തുടങ്ങി. 'ടൈംസ് ഓഫ് ഇന്ത്യ' പത്രത്തിന്റെ മുൻ പേജിൽ ഡാബർ കമ്പനി ടൂത് പേസ്റ്റുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഫുൾ പേജ് പരസ്യം നൽകിയതാണ് അതിൽ ശ്രദ്ധേയം.
കോൾഗേറ്റ്-പാമോലിവ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഡാബർ ആഹ്വാനം ചെയ്യുന്നുണ്ട്. ഡാബർ ഉത്പന്നങ്ങൾ തന്നെയാണ് മെച്ചപ്പെട്ടതെന്നു പരസ്യത്തിൽ അടിവരയിട്ടു പറയുന്നു. ഇന്ത്യൻ ദേശീയത ഉയർത്തിപ്പിടിക്കുമ്പോൾ അമേരിക്കയെ ബഹിഷ്കരിക്കുക എന്ന ആഹ്വാനവും അതിൽ ഉൾപ്പെടുന്നു.
വിദേശ കമ്പനികളുടെ പട്ടിക തയാറാക്കി അവ ബഹിഷ്ക്കരിക്കണമെന്നു മോദി കുട്ടികളോടും അധ്യാപകരോടും നിര്ദേശിച്ചിരുന്നുവെന്നു റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് ട്രംപ് 50% തീരുവ ചുമത്തിയതിനെ തുടർന്നു മക്ഡൊണാൾഡ്‌സ്, പെപ്‌സി, ആപ്പിൾ തുടങ്ങിയ അമേരിക്കൻ ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ മോദിയുടെ അനുയായികൾ പ്രചാരണം തുടങ്ങിയിട്ടുമുണ്ട്.
കോൾഗേറ്റ് ടൂത്തപേസ്റ്റ് പാക്കിന്റെ സൂചന നൽകുന്ന ചിത്രങ്ങളുമായാണ് $11 ബില്യൺ മൂല്യമുളള ഡാബർ പരസ്യം ചെയ്തത്. "അവിടെ ജനിച്ചതാണ്, ഇവിടെയല്ല," പരസ്യം ചൂണ്ടിക്കാട്ടുന്നു. ഡാബറാണ് ഇന്ത്യക്കാരന്റെ സ്വദേശി ഉത്പന്നമെന്നു അവർ അടിവരയിടുന്നു. അമേരിക്കൻ പതാകയുടെ ചുവപ്പും വെള്ളയും നീലയും ആണ് അക്ഷരങ്ങൾക്കു നിറം നൽകാൻ ഉപയോഗിച്ചിട്ടുള്ളത്.
ഇന്ത്യൻ ടൂത്ത്പേസ്റ് വിപണിയിൽ കോൾഗേറ്റിനു 43% ഉണ്ട് ഇടം. വിദേശിയായ യുണിലിവർ ആണ് രണ്ടാമത്. ഡാബർ മൂന്നാമതാണ്: 17%.
ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾക്കിടയിൽ ആമസോൺ വഴിയാണ് അമേരിക്കൻ ഉത്പന്നങ്ങൾ എത്തുന്നത് - കൊച്ചു പട്ടണങ്ങളിൽ വരെ.
ഇന്ത്യയുടെ ഏറ്റവും വലിയ ഡെയറിയായ അമൂൽ ആണ് ഈ അവസരം മുതലാക്കുന്ന മറ്റൊരു കമ്പനി. റീഡിഫ്മെയ്‌ലും രംഗത്തുണ്ട്.