4420 കോടിയുടെ വായ്പാത്തട്ടിപ്പ് യു.എസിൽ ഇന്ത്യൻ വംശജൻ ബങ്കിം ബ്രഹ്മഭട്ട് പിടിയിൽ

New Update
L

വാഷിംഗ്‌ടൺ: യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ സംരംഭകൻ 4420 കോടി രൂപയുടെ വായ്പാത്തട്ടിപ്പിന് പിടിയിലായി. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ഡ് വോയിസ് എന്നിവയുടെ ഉടമയായ ബങ്കിം ബ്രഹ്‌മഭട്ട് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ബ്ലാക്ക്റോക്കിന്റെ സ്വകാര്യ വായ്പാ വിഭാഗമായ എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് പാർട്ണേഴ്സും മറ്റ് അമേരിക്കൻ വായ്പാദാതാക്കളും ഈ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന് ഇരയായതെന്നാണ് സൂചന.

Advertisment

തുക തിരിച്ചു പിടിക്കാൻ ശ്രമങ്ങൾ നടത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ വായ്പാ കൊളാറ്ററലായി ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്ന അക്കൗണ്ട് റിസീവബിൾ (എആർ) വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരുന്നു.

 യുഎസിലെ വായ്‌പ നൽകുന്ന സ്ഥാപനങ്ങളിൽ നിന്ന് കോടിക്കണക്കിന് ഡോളർ തുക വായ്‌പയായി നേടുന്നതിന് ഇയാൾ വ്യാജ ഉപഭോക്തൃ അക്കൗണ്ടുകളുകളും റീസിവബിളുകളും സൃഷ്ടിച്ചു എന്നാണ് ആരോപണം.

Advertisment