New Update
/sathyam/media/media_files/2025/11/02/t-2025-11-02-04-28-06.jpg)
ന്യൂയോർക്ക്: ഇറ്റ്സിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി (സിഇഒ) ഇന്ത്യൻ വംശജയായ കൃതി പട്ടേൽ ഗോയലിനെ നിയമിച്ചു. 2026 ജനുവരി ഒന്നിന ഗോയൽ ചുമതലയേൽക്കും.നിലവിൽ ഇറ്റ്സിയുടെ പ്രസിഡന്റും ചീഫ് ഗ്രോത്ത് ഓഫിസറുമാണ് ഗോയൽ.
Advertisment
എട്ട് വർഷത്തിലധികം ഇറ്റ്സിയെ നയിച്ച നിലവിലെ സിഇഒ ജോഷ് സിൽവർമാൻ സ്ഥാനമൊഴിയുമെങ്കിലും 2026 അവസാനം വരെ എക്സിക്യൂട്ടീവ് ചെയർ ആയി തുടരും. 2017 മുതൽ ഇറ്റ്സിയുടെ ബോർഡ് ചെയർ ആയി പ്രവർത്തിച്ച ഫ്രെഡ് വിൽസൺ ചെയർ സ്‌ഥാനം ഒഴിഞ്ഞ ശേഷം ബോർഡിൽ തുടരും. ഈ പുതിയ സ്ഥാനം ഏറ്റെടുക്കുന്നതിൽ തനിക്ക് വലിയ അഭിമാനവും ആവേശവുമുണ്ടെന്ന് ഗോയൽ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പങ്കുവച്ചു.ഇറ്റ്സിയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോപിന്റെ മുൻ സിഇഒ കൂടിയായ ഗോയൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us