/sathyam/media/media_files/2026/02/11/g-2026-02-11-04-16-16.jpg)
അമേരിക്കൻ നാഷണ ൽ ഫുട്ബോൾ ലീഗ് ആയ സൂപ്പർ ബോൾ(ബൗൾ) കഴിഞ്ഞ ദിവസം സമാപിച്ചു. സിയാറ്റിൽ സീഹോക്ക്സ് ആണ് ജേതാക്കൾ. കാലിഫോർണിയയിലെ ലിവൈസ് സ്റ്റേഡിയത്തിലായിരുന്നു ന്യൂ ഇംഗ്ലണ്ട് പേട്രിയറ്റ്സിനെതിരായ മത്സരം. എങ്ങനെയാണ് ഈ മത്സരം കാലിഫോർണിയയിലെ 'ബേ ഏരിയയിൽ' എത്തിയത് എന്ന ചോദ്യത്തിന് ഉത്തരമാണ് ഇന്ത്യൻ വംശജയായ സൈലീജാൻ മുഹമ്മദ്. കിഴക്കൻ ആഫ്രിക്കയിൽ ജനിച്ച്, അവിടുത്തെ രാഷ്ട്രീയ അനിശ്ചിതത്വം മൂലം അമേരിക്കയിൽ കുടിയേറിയവരാണ് സൈലിന്റെ മാതാപിതാക്കൾ.
നാഷ്ണൽ ഫുട്ബോൾ ലീഗ് അധികൃതർക്കു മുന്നിൽ 'ബേ ഏരിയ'യിലെ സാധ്യതകൾ അവതരിപ്പിക്കുമ്പോൾ സൈലീന്ൻ അനുവദിച്ചിരുന്നത് അഞ്ചു മിനിറ്റ് മാത്രം. അതിനിടെ സ്വയം പരിചയപ്പെടുത്തണം, സ്റ്റേഡിയം, ഹോട്ടൽ സൗകര്യങ്ങൾ, സ്പോൺസർഷിപ് സാധ്യതകൾ എല്ലാം വിശദീകരിക്കണം. പുരുഷ മേധാവിത്വമുള്ള സ്പോർട്‌സ് വ്യവസായ രംഗത്ത് വളർന്ന ഇന്ത്യൻ വനിതയായി തന്നെ പരിചയപ്പെടുത്തിയ സൈലീൻ ബേ ഏരിയയുടെ വൈവിധ്യമാർന്ന സംസ്കാരം ആഘോഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടി. ടെക്നോളജിയിൽ ആഗോള ഹബ് ആയ സിലികോൺ വാലി ഉൾപ്പെട്ടതാണ് ഈ ഭാഗം. മെട്രപ്പോലീറ്റൻ മേഖല. സാൻഫ്രാൻസിസ്കോയും സാൻജോസും ഓക്ക്ലൻഡും എല്ലാം ചുറ്റുമുണ്ട്. ഒൻപത് കൗണ്ടികളിലായി 70 ലക്ഷം ആളുകൾ വസിക്കുന്നു. സൈലീൻ ജാൻ മുഹമ്മദ് എല്ലാം ചുരുക്കിപ്പറഞ്ഞപ്പോൾ എൻ.എഫ്.എൽ. കമ്മിഷണർ റോജർ ഗുഡെൽ എഴുന്നേറ്റുനിന്നു ഹസതദാനം നൽകി. സ്പോർട്സ് വ്യവസായ രംഗത്ത് ഇന്ത്യക്കാരിയായ മുസ്ലീം വനിതയുടെ വിജയമായിരുന്നത്. ബാല്യത്തിൽ ബാലെയും ജിംനാസ്റ്റിക്സും ശ്രദ്ധിക്കാതെ കിക്കിങ്ങും ഡ്രിബ്ളിങ്ങും സ്പൈക്കിങ്ങും ഇഷ്ടപ്പെട്ട സൈലീന്റെ താൽപര്യങ്ങൾ തുടക്കത്തിൽ മാതാപിതാക്കൾ അംഗീകരിച്ചില്ല. ക്രമേണ അവർ അവളെ പിന്തുണച്ചു. സോക്കറും ബാസ്ക്കറ്റ്ബോളും വോളിബോളും ഐസ് ഹോക്കിയും അവൾ പിന്തുടർന്നു. സൈമൺ ഫ്റേസർ സർവകലാശാലയിൽ നിന്ന് ബാച്ചർ ഡിഗ്രി എടുത്ത സൈലിൻ ഗ്രാജുവേഷനായി യു.എസിൽ എത്തി. യൂണിവേഴ്സിറ്റി ഓഫ് മാസച്യൂസൈറ്റസിൽ നിന്ന് എം.ബി.എ.യും സ്പോർട്സ് മാനേജ്മെന്റിൽ മാസ്റ്റേഴ്സും നേടി.
ബേയ് ഏരിയ ഹോസ്റ്റ് കമ്മിറ്റിക്കായി എൻ.എഫ്.എലിൽ അവതരണം നടത്തിയ സൈലിൻ 2028 ലെ ലൊസാഞ്ചലസ് ഒളിപിക്സിന്റെ കൊമേഴ്സ്യൽ ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ വിഭാഗം മേധാവിയാണ്. സാൻമറ്റിയോയിൽ ആണ് താമസം. ഭർത്താവ് ജാൻ മുഹമ്മദ്. മക്കൾ: ആദിൻ,ഇൻസാൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us