New Update
/sathyam/media/media_files/2025/11/01/k-2025-11-01-05-20-16.jpg)
ന്യൂ ജേഴ്സി മിഡിൽസെക്സ് കൗണ്ടിയിൽ കമ്മീഷണർ ആവാൻ മത്സരിക്കുന്ന ഇന്ത്യൻ വംശജൻ അൻജാൻ കർണാട്ടി (65) പരിഷ്കരണം വാഗ്ദാനം ചെയ്യുന്നു. 27 വർഷം യുഎസിൽ ജീവിച്ച കർണാട്ടി ഉറപ്പു നൽകുന്നത് വസ്തു നികുതി കുറയ്ക്കുമെന്നും ജനങ്ങൾക്കു വളരെ കൂടുതൽ സുരക്ഷ നൽകുമെന്നുമാണ്.
Advertisment
ഐ ടി പ്രഫഷണലായ അദ്ദേഹം ചെറുകിട ബിസിനസുകാർക്കും പ്രാദേശിക വ്യവസായങ്ങൾക്കും ചുവപ്പു നാട ഒഴിവാക്കുമെന്നും പറയുന്നു.
ഹൈദരാബാദിൽ നിന്നു 1998ൽ യുഎസിൽ എത്തിയ അദ്ദേഹം ഇന്ത്യൻ അമേരിക്കൻ സമൂഹം നൽകുന്ന പിന്തുണയിൽ സന്തുഷ്ടനാണ്.ഡെമോക്രാറ്റുകൾക്കു പതിവായി പിന്തുണ നൽകിവന്ന അവർ റിപ്പബ്ലിക്കാനായ തന്നെ പിന്തുണയ്ക്കുന്നുവെന്നു അദ്ദേഹം പറയുന്നു.
നവംബർ 4നു ന്യൂ ജേഴ്‌സിയുടെ രാഷ്ട്രീയ നിറം മാറുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us