യുഎസിലെ ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ഥിക്ക് കുരുക്ക്

New Update
Ttgfffg

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടി മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിയെ പ്രതിരോധത്തിലാക്കി മുന്‍ ഓഫിസ് ഇന്‍റേണ്‍ ഹദീഖ മാലിക്കിന്‍റെ വീഡിയോ പുറത്ത്. ന്യൂയോര്‍ക്ക് സിറ്റി കോളെജ് വിദ്യാര്‍ഥിനിയായ ഹദീഖ മാലിക്ക് ഇസ്രയേലിന്‍റെ ഗാസ അധിനിവേശത്തില്‍ പ്രതിഷേധിച്ചു കൊണ്ടു നടത്തിയ പ്രസംഗത്തിലെ 'രാഷ്ട്രീയ പ്രവര്‍ത്തനം ജിഹാദാണ്' എന്ന പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്.

Advertisment

വീഡിയോയില്‍ ഹദീഖ മാലിക്ക് ഇങ്ങനെ പറയുന്നു: ഗാസയ്ക്കെതിരായ ഇസ്രയേലിന്‍റെ യുദ്ധത്തില്‍ പ്രതിഷേധിക്കുമ്പോള്‍ അച്ചടക്ക നടപടികള്‍ ഉള്‍പ്പടെയുള്ള പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ നാം തയാറാകണം. സൈബര്‍ ആക്രമണം നേരിടണം. രാഷ്ട്രീയ പ്രവര്‍ത്തനം ജിഹാദാണ്. കോളനിവത്കരണത്തിനെതിരെ നിലകൊള്ളുമ്പോള്‍ അറസ്ററ് അടക്കമുള്ള ഭവിഷ്യത്തുകള്‍ നേരിടാന്‍ തയാറാകണം. ഇതൊന്നും വെറുതെയാകില്ലെന്ന് അറിയാം. ഇതെല്ലാം ജിഹാദാണ്. ഇതെല്ലാം ആരാധനയാണ്.'

ഇസ്രയേലിന്‍റെ അടിച്ചമര്‍ത്തലിനെതിരായ പ്രസ്ഥാനത്തില്‍ പങ്കു ചേരാത്തവരെയും ഹദീഖ വിമര്‍ശിച്ചു.

2024ല്‍ സൊഹ്റാന്‍ മംദാനിയുടെ ന്യൂയോര്‍ക്ക് സ്റേററ്റ് അസംബ്ളി ഓഫീസില്‍ ഇന്‍റേണ്‍ ആയി ഹദീഖ മാലിക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. മംദാനിയോടൊപ്പമുള്ള ചിത്രമാണ് ഹദീഖയുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ ഉള്ളത്.

സിറ്റി കോളെജിലെ സ്ററുഡന്‍റ്സ് ഫൊര്‍ ജസ്ററിസ് ഇന്‍ പലസ്തീന്‍ എന്ന സംഘടനയുടെ പ്രസിഡന്‍റ് കൂടിയാണ് ഇവര്‍. ഈ വര്‍ഷം പലസ്തീനു പിന്തുണ പ്രഖ്യാപിച്ച റാലിയില്‍ പങ്കെടുത്തവര്‍, മുസ്ളിം നാമധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ 'പന്നികള്‍' എന്ന് അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു.

Advertisment