/sathyam/media/media_files/2025/04/16/rdL3GPWnY99pQkTPqWdz.jpg)
ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ പ്രോസ്‌പെക്റ്റ് പാർക്കിൽ നിന്നുള്ള കൗൺസിൽ അംഗമായ ആനന്ദ് ഷാ നിയമവിരുദ്ധ ചൂതാട്ട പ്രവർത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കുറ്റം തെളിഞ്ഞാൽ 10 മുതൽ 20 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ട്. 39 പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്.
യുഎസിലെ ഏറ്റവും കുപ്രസിദ്ധമായ ഇറ്റാലിയൻ-അമേരിക്കൻ മാഫിയ ഗ്രൂപ്പുകളിൽ ഒന്നായ ലൂച്ചീസ് ക്രൈം ഫാമിലിയുമായി സഹകരിച്ച് ഷാ നിയമവിരുദ്ധ പോക്കർ ഗെയിമുകളും ഓൺലൈൻ സ്പോർട്സ് ബുക്കും കൈകാര്യം ചെയ്തതായി അധികൃതർ പറയുന്നു. പ്രോസ്‌പെക്റ്റ് പാർക്കിലെ ധനകാര്യം, സാമ്പത്തിക വികസനം, ഇൻഷുറൻസ് എന്നിവയിൽ സുപ്രധാന അധികാരമുള്ള ഷായ്ക്ക് ചൂതാട്ട സംഘവുമായുള്ള ബന്ധം പൗരന്മാരെ ഞെട്ടിക്കുന്നുവെന്ന് ന്യൂജഴ്‌സി അറ്റോർണി ജനറൽ മാത്യു പ്ലാറ്റ്കിൻ ആരോപിച്ചു.
ചൂതാട്ട സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരു ഇന്ത്യൻ അമേരിക്കക്കാരൻ ഫ്ലോറിഡയിലെ ലോങ് ഐലൻഡിൽ നിന്നുള്ള സമീർ എസ്. നദ്കർണി (48) ആണ്.