/sathyam/media/media_files/2025/08/14/hgvgv-2025-08-14-04-17-55.jpg)
ഒരു പെൻ സ്റ്റേറ്റ് വിദ്യാർത്ഥിനി, ഇന്ത്യൻ വംശജയായ ദിവ്യ ത്യാഗി, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു മാത്തമറ്റിക്കൽ പ്രശ്നത്തിന് ഉത്തരം കണ്ടെത്തി ചരിത്രം സൃഷ്ടിച്ചു. വിൻഡ് ടർബൈൻ എൻജിൻ ഡിസൈനിൽ വീണ്ടും ഉപയോഗിക്കുവാൻ പര്യാപ്തമായ എനെർജിയിലാണ് ത്യാഗിയുടെ കണ്ടുപിടുത്തം. ഒരു ബ്രിട്ടീഷ് എയ്റോ ഡൈനാമിക് ശാസ്ത്രജ്ഞൻ, ഹെർമൻ ഗ്ലൗർട്, വിൻഡ് ടർബൈൻ ഡിസൈൻ ആൻഡ് റിന്യൂവബിൾ എനെർജിയിൽ ഒരു കണ്ടു പിടുത്തം മുന്നോട്ടു വച്ചിരുന്നു.
എയ്‌റോഡൈനാമിക്സിൽ വിൻഡ് എനെർജിയുടെ പുനരുപയോഗമാണ് റിസേർച്ചിനു വിധേയമായത്. 1900ന്റെ ആദ്യ വർഷങ്ങളിൽ നടന്ന, എയ്‌റോഡൈനാമിക്സിൽ പുതിയ പാത വെട്ടിത്തുറന്ന, ഈ കണ്ടുപിടുത്തത്തിന് ഒരു വലിയ കീറാമുട്ടിയായി അനുഭവപ്പെട്ടത്. ഒരു മാക്സിമം പവർ ഒരു വിൻഡ് ജനറേറ്ററിനു ഉത്പ്പാദിപ്പിക്കുവാൻ കഴിയുന്നതിന്റെ കണ്ടുപിടുത്തം ഉണ്ടായപ്പോഴും ആ എനർജി പുനരുല്പാദിപ്പിക്കുവാനുള്ള സാധ്യത കണ്ടെത്തുവാൻ കഴിഞ്ഞില്ല എന്നതാണ്.
ഹെർമൻ ഗ്ലൗർട്ടിന്റെ കണ്ടു പിടുത്തത്തെ കുറിച്ച് ത്യാഗി പറയുന്നത് മൊത്തത്തിൽ ഉണ്ടാകുന്ന ശക്തി കണക്കിലെടുത്തു റോട്ടറിൽ കോഎഫിഷ്യൻറ്റുകൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂല ശക്തി വിൻഡ് ടാർബൈനുകൾ എങ്ങനെ അതിജീവിക്കും എന്ന് ഗ്ലൗർട് കണ്ടെത്തുവാൻ ശ്രമിച്ചില്ല. ഇതിന്റെ പ്രതിവിധി കണ്ടെത്തുവാനുള്ള ഗവേഷണശ്രമങ്ങളും നടത്തിയില്ല എന്നാണ്. ഇത് വളരെ നിർണായകമായ കാര്യങ്ങളാണ്.
താഴേക്കുള്ള വായു മർദ്ദവും ഇത് മൂലം എങ്ങോട്ടു എനർജി തിരിയാമെന്ന വസ്തുതയും ഇത് ടർബൈൻ ബ്‌ളേഡുകളെ എങ്ങനെ ബാധിക്കാമെന്നതും സുപ്രധാനമാണ്. ഈ പ്രശ്നനങ്ങളെ അഭിമുഖീകരിച് കൂടുതൽ ഫലപ്രദവവും കൂടുതൽ നാൾ നിലനിൽക്കുന്നതുമായ ടർബൈനുകൾ ത്യാഗി മുന്നോട്ടു വയ്ക്കുന്നു.
ത്യാഗിയുടെ ഗവേഷണങ്ങളും കണ്ടെത്തലുകളും വിൻഡ് എനർജി സയൻസ് പ്രസിദ്ധീകരണത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ത്യാഗി തന്റെ കണ്ടെത്തലുകളെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് : "ഞാൻ ഗ്ലൗർട്ടിന്റെ പ്രശ്നങ്ങൾക്ക് ഒരു അനുബന്ധം തയ്യാറാക്കി. മാതൃകാപരമായി വിൻഡ് ടർബൈനിന്റെ ഒഴുക്ക് നിയന്ത്രിച്ച് മാത്തമറ്റിക്കൽ ടെക്‌നിക്കുകളുടെ പുരോഗമന സങ്കേതത്തിൽ ഗ്ലൗർട്ടിന്റെ ഒറിജിനൽ മോഡലിൽ മാറ്റങ്ങൾ വരുത്തി അവ ഇന്നത്തെ സാഹചര്യത്തിൽ പുനരുപയോഗപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന എഞ്ചിനീയർമാർക്ക് ഉപയോഗപ്പെടുത്തുവാൻ പര്യാപ്തമാക്കി മാറ്റുകയാണ് ചെയ്തത്."
ലാളിത്യവും മനോജ്ഞവുമാണ് ത്യാഗിയുടെ പ്രശ്ന പരിഹാര നിർദേശങ്ങൾ വ്യത്യസ്തമാക്കുന്നത് എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നു. കാൽകുലസ് ഓഫ് വേറിയേഷൻസ് എന്ന രീതിയാണ് ത്യാഗി പ്രശ്ന പരിഹാരത്തിന് ആശ്രയിച്ചത്. മാത്തമാറ്റിക്കലായി പൂർണതയുള്ളതും എഞ്ചിനീർമാർക്കു വിൻഡ് ടർബൈനുകൾ ഡിസൈൻ ചെയ്യുമ്പോൾ സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതുമായ ഒരു മാർഗമാണ് ഇത്.