ഇന്ത്യൻ വംശജയായ യുവതി ടൊറോന്റോയിൽ കൊല ചെയ്യപ്പെട്ടു; യുവാവിനെ പോലീസ് തിരയുന്നു

New Update
N

ടൊറോന്റോയിൽ ഇന്ത്യൻ വംശജയായ ഹിമാൻഷി ഖുറാന (30) വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ടു അബ്‌ദുൾ ഗഫൂറി (32) എന്നയാളെ കാനഡയിൽ എവിടെ കണ്ടാലും അറസ്റ്റ് ചെയ്യണമെന്നു പോലീസ് വാറന്റ് പുറപ്പെടുവിച്ചു. കരുതിക്കൂട്ടിയുള്ള കൊലയാണ് യുവാവിന്റെ മേൽ ചുമത്തിയ കുറ്റം.

Advertisment

നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തു സ്ട്രെച്ചൻ അവന്യുവിനും വെല്ലിംഗ്‌ടൺ സ്ട്രീറ്റ് വെസ്റ്റിനും സമീപത്തായി ഒരു വീട്ടിൽ ശനിയാഴ്ച്ച രാവിലെ ആറരയോടെയാണ് യുവതിയുടെ ജഡം കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രി 10:41നാണു അവരെ കാണാതായെന്ന സന്ദേശം ലഭിച്ചത്.

നഗരത്തിൽ തന്നെ താമസിക്കുന്ന ഇരുവരും തമ്മിൽ പരിചയം ഉണ്ടായിരുന്നുവെന്നു പോലീസ് പറയുന്നു. ഉറ്റ പങ്കാളിയുടെ ഭാഗത്തു നിന്നുണ്ടായ അക്രമം എന്നാണ് പോലീസ് വിശദീകരിക്കുന്നതെന്നു സി ബി എസ് പറഞ്ഞു. കൊലപാതകം കരുതിക്കൂട്ടി നടത്തിയതാണ് എന്നാണു നിഗമനം.കുറ്റക്കാരനാണ് എന്നു തെളിഞ്ഞാൽ ഗഫൂറിക്കു ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. പരോൾ ലഭിക്കില്ല.

ടൊറോന്റോയിലെ ഇന്ത്യൻ കോൺസലേറ്റ് ജനറൽ ദുഃഖം അറിയിച്ചു. ഖുറാനയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അവർ അറിയിച്ചു.

Advertisment