ന്യൂയോര്‍ക്കിലെ 'ഇന്ത്യന്‍ ദാരിദ്ര്യം' വൈറലായി

New Update
Bcvvvc

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പോലൊരു നഗരത്തില്‍ കഴിയുന്നൊരാളെ സംബന്ധിച്ചു നാല് ലക്ഷം രൂപ തുച്ഛമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവച്ച ഒരു ഇന്ത്യന്‍ ടെക്കിയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

Advertisment

ഗൂഗിളില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന മൈത്രി മംഗല്‍ എന്ന ഇന്ത്യക്കാരി പങ്കുവച്ച ഇന്‍സ്ററഗ്രാം റീലില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ കഴിയണമെങ്കില്‍ ചുരുങ്ങിയത് പ്രതിമാസം നാല് ലക്ഷം രൂപയെങ്കിലും (5000 ഡോളര്‍) വേണമെന്നാണു പറയുന്നത്. മൈത്രയുടെ വാദങ്ങളെ പിന്തുണയ്ക്കാന്‍ ഉദാഹരണങ്ങളും നിരത്തുന്നുണ്ട്.

പോഡ്കാസ്റററും എഴുത്തുകാരനുമായ കുശാല്‍ ലോധയുമായിട്ടുള്ള ചര്‍ച്ചയിലാണു മൈത്രി പ്രതിമാസ ചെലവുകളെ കുറിച്ചു പരാമര്‍ശിച്ചത്.

അമെരിക്കയില്‍ പ്രതിവര്‍ഷം 150,000~2,00,000 ഡോളറാണ് ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ പാക്കെജ്.

1.6 കോടി രൂപയാണ് ഗൂഗിളിലെ പാക്കേജെന്ന് കുശാല്‍ ലോധയോടു മൈത്രി പറയുന്നുണ്ട്. പക്ഷേ, ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മൈത്രിക്ക് പ്രതിമാസം ഏകദേശം 5000 ഡോളര്‍ (ഏകദേശം 4.2 ലക്ഷം രൂപ) ചെലവാകുന്നുണ്ടെന്നാണു പറയുന്നത്.

3000 ഡോളറാണ് (2.5 ലക്ഷം രൂപ) താമസത്തിനുള്ള വാടകയായി മൈത്രി നല്‍കുന്നത്. ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, എന്‍റര്‍ടെയ്ന്‍മെന്‍റ് ഉള്‍പ്പെടെയുള്ള ദൈനംദിന ചെലവുകള്‍ക്ക് 1000~2000 ഡോളര്‍ വേണ്ടി വരും. ഇത് ഏകദേശം 85,684 രൂപ മുതല്‍ 1,71,368 രൂപ വരെ വരും. ഗതാഗത ചെലവുകള്‍ക്കായി പിന്നെയും 100 മുതല്‍ 200 ഡോളര്‍ ചെലവ് വരും. ഇത് ഏകദേശം 8,568 രൂപ മുതല്‍ 17,136 രൂപ വരെ വരും. ഇതൊക്കെ കൂട്ടിച്ചേര്‍ത്താല്‍ പ്രതിമാസം നാല് ലക്ഷം രൂപയിലധികം വരും.

ഏതായാലും മൈത്രിയുടെ റീലിന് ഓണ്‍ലൈനില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്.

വിദേശത്ത് ജോലി സ്വപ്നം കാണുന്നവര്‍ക്ക് യാഥാര്‍ഥ്യ ബോധം നല്‍കുന്ന ഒരു വിഡിയൊ ആണ് മൈത്രിയുടേതെന്ന് ഒരു യൂസര്‍ റീലിന് താഴെ കമന്‍റ് ചെയ്തു.

Advertisment