അറ്റ്ലാന്റയിൽ ഇന്ത്യൻ പ്രൊഫസർ വെടിയേറ്റു മരിച്ചു

New Update
hujhikhi

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലയിൽ   പ്രഫസറായിരുന്ന  ഡോ. ശ്രീറാം സിംഗ് (58) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.  അദ്ദേഹം സഞ്ചരിച്ചിരുന്ന  സഞ്ചരിച്ചിരുന്ന കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  

Advertisment

യു.പിയിൽ നിന്ന് 37  വര്ഷം മുൻപ് വന്ന അദ്ദേഹം രണ്ടു വര്ഷം മുൻപ് ജോലി വിട്ട് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞിരുന്നു. ഹോസ്പിറ്റാലിറ്റി, ഗ്യാസ് സ്റ്റേഷനുകൾ തുടങ്ങിയ ബിസിനസിൽ പാർട്ട്ണർമാരുമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ വളർച്ചയിൽ അസൂയ ഉള്ളവരാണ് കൊലക്കു പിന്നിലെന്നാണ് കരുതുന്നത്.

അറ്റ്‌ലാന്റയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് ഇടയിലാണ്   വെടിയേറ്റത്. അദ്ദേഹത്തിന്റെ  മൂത്തമകൻ അമിത് സിംഗ് എഫ്ബിഐയിൽ എഞ്ചിനീയറാണ്. ഇളയ മകൻ അങ്കുർ സിംഗ് കാൻസർ വിദഗ്ധൻ.

സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി അറ്റലാന്റയിൽ മരിച്ചതിനു പിന്നാലെയാണ് ഈ ദാരുണ സംഭവം.

Advertisment