New Update
/sathyam/media/media_files/2025/12/05/c-2025-12-05-04-56-54.jpg)
ന്യൂയോർക്ക്: ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനെതിരെ ആദ്യമായി 90 എന്ന നിർണായക നിലയും ഭേദിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. വ്യാപാര കമ്മി, വിദേശ മൂലധനത്തിന്റെ ഒഴുക്ക് എന്നിവയാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണം.
Advertisment
ബുധനാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ 90.29 എന്ന റെക്കോർഡ് താഴ്ചയിലെത്തി. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 50% വരെ താരിഫ് ഏർപ്പെടുത്തിയത് കയറ്റുമതിയെ സാരമായി ബാധിച്ചു. ഈ വർഷം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ് പി ഐ എസ്) ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഏകദേശം 17 ബില്യൻ ഡോളർ പിൻവലിച്ചതായി റിപ്പോർട്ട്.
ഉയർന്ന ഇറക്കുമതിയും താരിഫുകളും കാരണം രാജ്യത്തിന്റെ വ്യാപാരക്കമ്മി റെക്കോർഡ് നിലയിൽ എത്തി. ഈ വർഷം ഡോളറിനെതിരെ 5% അധികം മൂല്യം ഇടിഞ്ഞ രൂപ, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസികളിൽ ഒന്നായി മാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us