/sathyam/media/media_files/2025/10/29/njn-2025-10-29-06-02-42.jpg)
ന്യൂയോർക്ക്: ലുഫ്താൻസ വിമാനത്തിൽ സഹയാത്രികരെ കുത്തി പരിക്കേൽപ്പിച്ച ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാർ ഉസിരിപ്പള്ളി (28) ആണ് യുഎസിൽ അറസ്റ്റിലായിരിക്കുന്നത്. ഷിക്കാഗോയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുകയായിരുന്ന എൽഎച്ച് 431 വിമാനത്തിൽ കൗമാരക്കാരായ യാത്രക്കാരെ മെറ്റൽ ഫോർക്ക് ഉപയോഗിച്ച് ഇന്ത്യൻ വിദ്യാർഥി കുത്തിപ്പരിക്കേൽപ്പിക്കുകയായി രുന്നു. യാത്രക്കാരെ ആക്രമിച്ചതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് ബോസ്റ്റണിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
ഈ മാസം 25നാണ് സംഭവം നടന്നത്. വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്തിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഭക്ഷണവിതരണത്തിന് ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന 17 വയസുള്ള ഒരു കൗമാരക്കാരൻ ഉണർന്നപ്പോൾ പ്രണീത് കുമാർ അടുത്ത് നിൽക്കുന്നത് കണ്ടു. പ്രകോപനമില്ലാതെ, ഇയാൾ കൗമാരക്കാരന്റെ തോളെല്ലിന്റെ ഭാഗത്ത് മെറ്റൽ ഫോർക്ക് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തിരുന്ന 17കാരനെയും അതേ ഫോർക്ക് ഉപയോഗിച്ച് തലയുടെ പിൻഭാഗത്ത് കുത്തിപരുക്കേൽപ്പിച്ചു.
വിമാനം നിലത്തിറങ്ങിയ ഉടൻ പ്രതിയെ എഫ്ബിഐ, മാസച്യുസിറ്റ്സ് സ്റ്റേറ്റ് പൊലീസ് എന്നിവരുടെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us