ജോര്‍ജിയ: യുഎസിലെ അറ്റ്ലാന്‍റയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ജന്മദിനാഘോഷത്തിനിടെ സ്വയം വെടിവച്ച് മരിച്ചു. ഇരുപത്തിമൂന്നുകാരനായ ആര്യന്‍ റെഡ്ഡിയാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് സ്വന്തം വീട്ടില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടെ, വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് വൃത്തിയാക്കാന്‍ എടുത്തപ്പോഴായിരുന്നു അപകടം.
വെടിയൊച്ച കേട്ട് അടുത്ത മുറിയില്‍ നിന്ന് ഓടിയെത്തിയ സുഹൃത്തുക്കള്‍ കാണുന്നത്, ചോരയില്‍ കുളിച്ചു കിടക്കുന്ന റെഡ്ഡിയുടെ ശരീരമാണ്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.
കന്‍സാസ് സ്റേററ്റ് യൂണിവേഴ്സിറ്റിയില്‍ മാസ്ററര്‍ ഓഫ് സയന്‍സ് വിദ്യാര്‍ഥിയായിരുന്നു ആര്യന്‍ റെഡ്ഡി. തെലങ്കാനയിലെ ഭുവനഗിരി സ്വദേശിയാണ്.