യുഎസിൽ അജ്ഞാതന്റെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

New Update
Vgh

ടെക്സസ്: യുഎസിൽ ഇന്ത്യൻ വിദ്യാർ‍ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 3ന് ടെക്സസിൽ ഡെന്റണിലെ പെട്രോൾ പമ്പിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. അജ്ഞാതന്റെ വെടിയേറ്റാണ് ചന്ദ്രശേഖർ കൊല്ലപ്പെട്ടത്. 

Advertisment

ഉപരിപഠനത്തിനായി 2023ലാണ് ചന്ദ്രശേഖർ യുഎസിലെത്തുന്നത്. നോർത്ത് ടെക്സസ് സർവകലാശാലയിൽ ഡേറ്റ അനലിറ്റിക്സിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ചേരുകയായിരുന്നു. ആറ് മാസം മുമ്പാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 

Advertisment