യുഎസിൽ മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ യുവതി അറസ്റ്റിൽ

New Update
V

ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വനിത അറസ്റ്റിൽ. ഹിൽസ്‌ബറോയിലെ വസതിയിൽ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജനെ (35) പൊലീസ് പിടികൂടിയത്. കൊലപാതകം, മാരകായുധം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Advertisment

ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് അബോധാവസ്ഥയിൽ മക്കളെ ആദ്യം കണ്ടത്. തുടർന്ന് 6.45ഓടെ പിതാവ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഷെൽ കോർട്ടിലെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കിടപ്പുമുറിയിൽ അനക്കമില്ലാത്ത നിലയിലുള്ള കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു.

പ്രിയദർശിനിയെ അറസ്റ്റ് ചെയ്ത് സോമർസെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Advertisment