/sathyam/media/media_files/2025/08/01/yyggt-2025-08-01-03-28-46.jpg)
അമേരിക്കയിലേക്കു 'വ്യാജ അഭയാർഥിയായി' പോയ ഭർത്താവിനെ നാടു കടത്തണമെന്നു ഇന്ത്യയിൽ ജീവിക്കുന്ന ഭാര്യ ആവശ്യപ്പെടുന്നു. സമൻപ്രീത് കൗറിന്റെ ഭർത്താവ് ഇപ്പോൾ കാലിഫോർണിയയിലാണ്.
തന്നെയും 7 വയസുള്ള പുത്രിയെയും കൈവിട്ടാണ് ഭർത്താവ് 'വ്യാജ അഭയാർഥി'യായി യുഎസിൽ എത്തിയതെന്നു കൗർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
"ഇക്കാര്യം നേരത്തെ പറയാതിരുന്നത് അദ്ദേഹം എന്നെ കൊണ്ടുപോകാമെന്നു വാഗ്‌ദാനം ചെയ്തിരുന്നതു കൊണ്ടാണ്," കൗർ പറയുന്നു. പക്ഷെ അവിടെ അദ്ദേഹം വിവാഹിതനാവാൻ ശ്രമിക്കുന്നു എന്നറിഞ്ഞു. അതു കൊണ്ടാണ് അയാളെ പിടിച്ചു നാടുകടത്താൻ അപേക്ഷിക്കുന്നത്.
"ഇപ്പോഴും നിയമപരമായി അയാൾ എന്റെ ഭർത്താവ് തന്നെയാണ്. അല്പം പണമുണ്ടാക്കാനാണ് അയാൾ അവിടേക്കു പോയത്. എന്നാൽ ഞങ്ങളെ കൈവിടാൻ അയാൾക്കൊരു മടിയും ഉണ്ടായില്ല."
ഭർത്താവ് യുഎസിലേക്ക് പോകുന്ന കാര്യം സ്വന്തം പിതാവോ അയാളുടെ പിതാവോ തന്നോട് പറഞ്ഞില്ലെന്നും കൗർ പറയുന്നുണ്ട്. "ഭർത്താവിനെ തടയാൻ ശ്രമിച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്നു അദ്ദേഹത്തിന്റെ പിതാവ് ഭീഷണി മുഴക്കുകയും ചെയ്തു."