ന്യു യോർക്ക്: ഓടുന്ന ഊബർ കാറിൽ നിന്ന് ചാടിയ 32 കാരിയായ ഇന്ത്യൻ വംശജ മറ്റു വാഹനങ്ങൾ ഇടിച്ച് മരിച്ചു. ക്വീൻസിലെ ലോംഗ് ഐലൻഡ് എക്‌സ്‌പ്രസ്‌വേയിൽ പുലർച്ചെ 1:40 ഓടെയാണ് സംഭവം. പ്രിയങ്ക സെവാനി എന്ന വനിതയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ചാരനിറത്തിലുള്ള ഫോക്‌സ്‌വാഗൺ കിഴക്കോട്ട് കിസ്‌സെന ബ്‌ലുവഡിലേയ്‌ക്ക് പോകുകയായിരുന്നു. ക്യൂ ഗാർഡൻസിലെത്തിയപ്പോൾ പിൻസീറ്റിലെ ഡോർ തുറന്ന് ചാടിയിറങ്ങുകയായിരുന്നുഇടിച്ച ഒരു വാഹനം സംഭവസ്ഥലത്ത് നിർത്താതെ പോയെന്ന് പോലീസ് പറഞ്ഞു.
എത്ര വാഹനം ഇടിച്ചുവെന്ന് വ്യക്തമല്ല.യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങളെ പോലീസ് കണ്ടെത്തി45 കാരനായ യൂബർ ഡ്രൈവർ ഉടൻ തന്നെ ഫോക്‌സ്‌വാഗൺ നിർത്തി സംഭവസ്ഥലത്ത് തന്നെ തുടർന്നു. അയാൾക്കെതിരെ കുറ്റം ചുമത്തിയില്ല.