ടെക്സസിൽ ഇറാൻ യുദ്ധത്തിന്റെ പേരിൽ സെനഗൾ സ്വദേശി നടത്തിയ വെടിവയ്പ്പിൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു

New Update
H

ടെക്സസിലെ ഓസ്റ്റിനിൽ ഞായറാഴ്ച്ച ഇന്ത്യൻ വംശജ സവിത ഷാൻ (21) ഉൾപ്പെടെ രണ്ടു വിദ്യാർഥികളെ ഒരു സെനഗൽ സ്വദേശി വെടിവച്ചു കൊന്നത് ഇറാൻ യുദ്ധത്തിന്റെ പ്രതികരണമാണെന്നു നിഗമനം.

Advertisment

കൊലയാളി ഇറാന്റെ അടയാളം ധരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ മറ്റു 14 പേർക്കു പരുക്കേറ്റു.

ബിയർ ഗാർഡനു മുന്നിൽ വച്ചു ആക്രമണം നടത്തിയ സെനഗളിൽ നിന്നുള്ള കുടിയേറ്റക്കാരനെ പോലീസ് വെടിവച്ചു കൊന്നു. അയാൾ ധരിച്ചിരുന്ന ടി ഷർട്ടിൽ ഇറാന്റെ കൊടിയും 'പ്രോപ്പർട്ടി ഓഫ് അള്ളാ' എന്ന എഴുത്തും ഉണ്ടായിരുന്നു.

നിയഗാ ഡയാനെ (53) എന്ന അക്രമിക്കു ഭീകര ബന്ധം ഉണ്ടെന്നു എഫ് ബി ഐ ആക്റ്റിംഗ് സ്പെഷ്യൽ ഏജന്റ് അലക്സ് ഡോറൻ പറഞ്ഞു. അതു കൊണ്ട് യുഎസിൽ ഒട്ടാകെ ജാഗ്രതാ നിർദേശം നൽകിയെന്നു എഫ് ബി ഐ ഡയറക്ടർ കാശ് പട്ടേൽ അറിയിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ടെക്‌സ് പ്രസിഡന്റ് ജിം ഡേവിസ് തമിഴ് നാട്ടുകാരിയായ സവിത ഷാന്റെ മരണം അറിയിച്ച കുറിപ്പിൽ, ലോകത്തെ മാറ്റാൻ തയാറെടുക്കുന്ന വിദ്യർഥിനി ആയിരുന്നു അവരെന്നു പറഞ്ഞു. സ്നേഹം നിറഞ്ഞ മാതാപിതാക്കളുടെ മകളും സുഹൃത്തുക്കൾക്ക് പ്രിയപ്പെട്ടവളും ആയിരുന്നു.

എക്കണോമിസ്കിലും മാനേജ്മെന്റിലും ബിരുദത്തിനു പഠിച്ചിരുന്ന ഷാൻ ഈ വർഷം അത് പൂർത്തിയാക്കേണ്ടതായിരുന്നു.

ഓസ്റ്റിൻ തമിഴ് സംഘത്തിൽ സജീവമായിരുന്നു.പ്രൈസ്വാട്ടർഹൗസ്കൂപ്പേഴ്സിൽ ഇന്റേൺ ആയിരുന്നു.

Advertisment