New Update
/sathyam/media/media_files/2025/12/19/f-2025-12-19-05-45-07.jpg)
കാലിഫോർണിയയിലെ സാൻ കാർലോസ് മേയറായി ഇന്ത്യൻ വംശജയായ പ്രണിത വെങ്കടേഷ് (58) സത്യപ്രതിജ്ഞ ചെയ്തു. ഇന്തോ-ഫിജിയൻ പ്രവാസി സമൂഹത്തിൽ പെട്ട പ്രണിത ചൈൽഡ് സൈക്കോളജിസ്റ് ആണ്. ഏർലി ചൈൽഡ്ഹുഡ് ആൻഡ് ക്ലിനിക്കൽ സൈക്കോളജിയിൽ മാസ്റ്റേഴ്സ് എടുത്തിട്ടുണ്ട്.
Advertisment
നഗരത്തിന്റെ ആദ്യത്തെ സൗത്ത് ഏഷ്യൻ മേയർ കൂടിയാണ് 15 വർഷമായി സാൻ കാർലോസിൽ ജീവിക്കുന്ന പ്രണിത. 2022ൽ സിറ്റി കൗൺസിൽ അംഗമായി. അതിനു മുൻപ് മൂന്നു വർഷം ഇക്കണോമിക് ഡെവലപ്മെന്റ് അഡ്വൈസറി കമ്മീഷൻ അംഗമായിരുന്നു.
ഇന്ത്യക്കാരായ ദമ്പതിമാർക്കു ജനിച്ച പ്രണിത നാലു വയസിൽ കാലിഫോർണിയയിൽ എത്തി. 2009ലാണ് സാൻ കാർലോസിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു താമസം തുടങ്ങിയത്.
സാൻ കാർലോസിൽ പ്രണിത മോണ്ടിസോറി സ്കൂൾ നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us