Advertisment

നാടു കടത്തിയ 160,000 അനധികൃത കുടിയേറ്റക്കാരിൽ ഇന്ത്യക്കാരും ഉണ്ടെന്നു ഡി എച് എസ്

New Update
mkn

യുഎസിൽ ജീവിക്കാൻ ആവശ്യമായ രേഖകൾ ഇല്ലാത്ത ഏതാനും ഇന്ത്യക്കാരെ ചാർട്ടർ ചെയ്ത വിമാനത്തിൽ കയറ്റി ഇന്ത്യയിലേക്ക് കഴിഞ്ഞയാഴ്ച അയച്ചുവെന്നു ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച് എസ്) അറിയിച്ചു. അനധികൃത കുടിയേറ്റം തടയാൻ ഇരു രാജ്യങ്ങളും തമ്മിൽ ഉറച്ച ധാരണ ഉണ്ടായതിനെ തുടർന്നാണ് ഈ നടപടി.

Advertisment

"ഇന്ത്യയിൽ നിന്നു നിയമാനുസൃത കുടിയേറ്റം സാധ്യമാക്കാൻ ഇത് സഹായിക്കുകയും ചെയ്യും," ഡി എച് എസ് പറഞ്ഞു.  "ഇത്തരം നാട് കടത്തലുകൾ വർഷങ്ങളായി സംഭവിക്കുന്നുണ്ട്."2024 ജൂണിനു ശേഷം അതിർത്തിയിൽ അനധികൃത പ്രവേശനത്തിനു ശ്രമിക്കുന്നവരുടെ എണ്ണം 55% കുറഞ്ഞു. ഡി എച് എസ് 160,000 പേരെ പുറത്താക്കി. അതിനായി 145 രാജ്യങ്ങളിലേക്കായി 495 അന്താരാഷ്ട്ര ഫ്ലൈറ്റുകൾ സംഘടിപ്പിച്ചു.

അനധികൃതമായി വരുന്നവരെ കർശനമായി കൈകാര്യം ചെയ്യാൻ ശ്രദ്ധ വയ്ക്കുന്നുണ്ടെന്നു ഡി എച് എസ് ചൂണ്ടിക്കാട്ടി. അവരെ എത്രയും വേഗം തിരിച്ചയക്കും. അതേ സമയം നിയമാനുസൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു.

മനുഷ്യക്കടത്തു സംഘങ്ങൾ പറയുന്ന നുണ കേട്ട് ആരും വരാൻ ശ്രമിക്കരുതെന്നു ഡി എച് എസ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ  പറഞ്ഞു. 


Advertisment