അമേരിക്കയിൽ ഇൻഫ്ലുവൻസ പടരുന്നു; ജാഗ്രതാ നിർദ്ദേശം

New Update
H

ന്യൂയോർക്ക്: അമേരിക്കയിൽ ഇൻഫ്ലുവൻസ കേസുകൾ അതിവേഗം വർധിക്കുന്നതായി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. വരും ആഴ്ചകളിൽ രോഗവ്യാപനം ഇനിയും ശക്തമാകാനാണ് സാധ്യത. ഈ സീസണിൽ ഇതുവരെ ഏകദേശം 75 ലക്ഷം ആളുകൾക്ക് രോഗം ബാധിക്കുകയും 3,100 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ മാത്രം 19,000ത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്ത ഇൻഫ്ലുവൻസ എ (എച്ച്3എൻ2) എന്ന വൈറസിന്റെ പുതിയ വകഭേദമാണ് (subclade K) നിലവിലെ വ്യാപനത്തിന് പ്രധാന കാരണം. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കുകിഴക്കൻ, മിഡ്‌വെസ്റ്റ്, ദക്ഷിണ മേഖലകളിലും രോഗവ്യാപനം കൂടുതലാണ്.

നിലവിലെ വാക്സീൻ പുതിയ വകഭേദത്തിനെതിരെ 30-40% വരെ മാത്രമേ ഫലപ്രദമാകാൻ സാധ്യതയുള്ളൂ എങ്കിലും, കടുത്ത രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും രക്ഷപെടാൻ വാക്സീൻ എടുക്കുന്നത് തന്നെയാണ് നല്ലതെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ആൾക്കൂട്ടത്തിനിടയിലും എൻ95 മാസ്കുകൾ ധരിക്കുക. രോഗബാധിതരിൽ നിന്ന് സാമൂഹിക അകലം പാലിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയണമെന്നും ആരോഗ്യവിദഗ്ദ്ധർ അറിയിച്ചു.

Advertisment