ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ അന്താരാഷ്‌ട്ര വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

New Update
Women's Day celebrations  chikago

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. വിസിറ്റേഷൻ സന്ന്യാസ സമൂഹത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്‌പീക്കർ കൂടിയായ സിസ്റ്റർ മീര എസ്. വി. എം. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് നേതൃത്വം നൽകി.

Advertisment

 വനിതകളുടെ ശാക്തീകരണവും, കുടുംബങ്ങളുടെ ദൈവ വിശ്വാസത്തിലൂന്നിയുള്ള വളർച്ചയിലും അഭിവൃദ്ധിയിലും വനിതകളുടെ പങ്കും സുവ്യക്തമായി അവതരിപ്പിക്കപ്പെട്ട സെമിനാർ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിക്കാഗോയിലെ ക്നാനായ വനിതകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഭവന നിർമ്മാണ പദ്ധതിയെ സിസ്റ്റർ മീര പ്രശംസിച്ചു.


 സഭാത്മകമായി വളരുന്ന ക്നാനായ കുടുംബങ്ങൾ ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും അത്യന്താപേക്ഷിതമാണ് എന്ന് സിസ്റ്റർ മീര ഓർമ്മിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

 ആഘോഷങ്ങൾക്ക് സിസ്റ്റർ ഷാലോം, ബിനു എടക്കര, റീന പണയപ്പറമ്പിൽ, ഡോളി എബ്രഹാം, ലൈബി പെരികലം എന്നിവർ നേതൃത്വം നൽകി. വികാരി ഫാ. സിജു മുടക്കോടിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ നിബിൻ വെട്ടിക്കാട്ട് എന്നിവർ പരിപാടികളുടെ നടത്തിപ്പിന് ആവശ്യമായ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ