New Update
/sathyam/media/media_files/2025/01/31/lCtf2ZNAn4s8oolWPkQQ.jpg)
വിശുദ്ധ ഖുർആൻ കത്തിച്ചുവെന്ന കുറ്റം ആരോപിക്കപ്പെട്ട സൽവാൻ മോമിക്കയെ (38) സ്വീഡന്റെ സ്റ്റോക്ക്ഹോം കൗണ്ടിയിലുള്ള സോഡർട്ടൽജി നഗരത്തിൽ വെടിവച്ചു കൊന്നു. ഇറാഖിൽ നിന്നുള്ള അഭയാർഥിയായ മോമിക്കയ്ക്കു എതിരായ കേസിൽ കോടതി വിധി പറയാനിരുന്നതിന്റെ തലേന്നാണ് അജ്ഞാതർ അയാളെ വെടിവച്ചത്.
Advertisment
അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പ്രോസിക്യൂഷൻ പറഞ്ഞു. ഖുർആൻ പേജുകൾ വലിച്ചു കീറി കത്തിക്കുന്നത് പതിവാക്കിയ മോമിക്ക മുസ്ലിം രാജ്യങ്ങളിൽ ഏറെ രോഷം ഉണർത്തിയിരുന്നു. സൗദി അറേബ്യ അയാളുടെ നടപടിയെ പരസ്യമായി അപലപിക്കയും ചെയ്തു.